video
play-sharp-fill

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ചു; യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം നടപടി; ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ശിക്ഷ ലഭിച്ചേക്കാം

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ചു; യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം നടപടി; ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ശിക്ഷ ലഭിച്ചേക്കാം

Spread the love

സ്വന്തം ലേഖകൻ

കോയമ്പത്തൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ചതിനു പൊള്ളാച്ചിയിൽ യുവതി അറസ്റ്റിൽ. 17 വയസ്സുകാരനെ വിവാഹം കഴിച്ചശേഷം 19 വയസ്സുകാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്ലസ് വൺ പഠനം പൂർത്തിയാക്കിയ യുവതിയും അയൽപക്കത്ത് താമസിക്കുന്ന 17-കാരനും നേരത്തെ സുഹൃത്തുക്കളായിരുന്നു. ഓഗസ്റ്റ് 26-നാണ് ഇരുവരും പഴനിയിലെത്തി വിവാഹിതരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഗസ്റ്റ് 27-ന് കോയമ്പത്തൂരിലേക്കുള്ള യാത്രാമധ്യേ യുവതി 17-കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനുപിന്നാലെ ആൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് ചികിത്സയ്ക്കായി പൊള്ളാച്ചിയിൽ എത്തിക്കുകയായിരുന്നു. ഇതോടെയാണ് വിവാഹവും പീഡനവിവരവും പുറത്തറിഞ്ഞത്- പോലീസ് പറഞ്ഞു.

യുവതിക്കെതിരേ പോക്സോ നിയമപ്രകാരവും ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനുമാണ് കേസ്.