കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയില്‍; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളാണ് പിടിയിലായത്; നേരത്തെ രണ്ട് തവണ ഇയാൾ പോലീസിന്റെ മുന്നിൽ നിന്നും രക്ഷപെട്ടിരുന്നു

കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയില്‍; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളാണ് പിടിയിലായത്; നേരത്തെ രണ്ട് തവണ ഇയാൾ പോലീസിന്റെ മുന്നിൽ നിന്നും രക്ഷപെട്ടിരുന്നു

സ്വന്തം ലേഖകൻ

ഇടുക്കി:നെടുംകണ്ടത്ത് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതിയെ പോലീസ് പിടികൂടി.ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളാണ് പിടിയിലായത്.

നേരത്തെ രണ്ട് തവണ പൊലിസിന്റെ മുന്‍പില്‍ പെട്ടെങ്കിലും, അതി വേഗത്തില്‍ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു.വെളുപ്പിന് 2.00 മണിയോടെ ഇയാളുടെ വീടിന് സമീപത്ത് നിന്നും നെടുങ്കണ്ടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാത്രിയിലാണ് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ അച്ഛന്‍ രക്ഷപെട്ടത്.

പ്രതിക്കൊപ്പം പോയ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീര്‍ കെ ബി എന്നിവരെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു.

നെടുങ്കണ്ടം എസ് എച്ച്‌ ഒ, സംഭവ ദിവസം സ്റ്റേഷന്‍ ചാര്‍ജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഗുരുതരമായ കൃത്യവിലോപം കാട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇടുക്കി എസ്പി വി യു കുര്യാക്കോസ് പറഞ്ഞു.

രണ്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോകുമ്പോൾ അഞ്ച് പൊലീസുകാരെങ്കിലും ഉണ്ടാകേണ്ടതാണ്. എന്നാല്‍ രണ്ട് പേര്‍ മാത്രമാണ് അന്നേദിവസം പ്രതികള്‍ക്കൊപ്പമുണ്ടായിരുന്നത്.

Tags :