video
play-sharp-fill

ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം പ്രണയത്തിലേക്ക്; വിവാഹവാഗ്ദാനം നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ നക്ഷത്ര ഹോട്ടലില്‍ എത്തിച്ച്‌ പീഡിപ്പിച്ചത് ആദ്യരാത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച്‌; പോക്‌സോ കേസില്‍ കാമുകനടക്കം അഞ്ച് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം പ്രണയത്തിലേക്ക്; വിവാഹവാഗ്ദാനം നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ നക്ഷത്ര ഹോട്ടലില്‍ എത്തിച്ച്‌ പീഡിപ്പിച്ചത് ആദ്യരാത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച്‌; പോക്‌സോ കേസില്‍ കാമുകനടക്കം അഞ്ച് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച്‌ വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച്‌ അന്വേഷണ സംഘം.

അഞ്ചംഗ സംഘത്തിനെതിരെ തലസ്ഥാന പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്തു നിന്നും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കളിയിക്കാവിള സ്വദേശിനിയായ പാറശ്ശാലയിലെ പ്ലസ് വണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി നക്ഷത്ര ഹോട്ടലിലെത്തിച്ച്‌ ആദ്യരാത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച്‌ രാത്രിയും പകലും പീഡിപ്പിച്ച കേസിലാണ് കാമുകനും നാലു സുഹൃത്തുക്കള്‍ക്കുമെതിരെ തിരുവനന്തപുരം പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

റൂറല്‍ പാറശ്ശാല പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ കാമുകനായ ആലുവയ്ക്കു സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസില്‍ അജിൻസാം എന്ന അജിൻ സാബു (23),ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയ കാലടി കിഴക്കാപുറത്ത് കുടി വീട്ടില്‍ അഖിലേഷ് ഷിബു(23), കിഴക്കുംഭാഗം കാഞ്ഞൂര്‍ ഐക്കംപുറത്ത് പൂര്‍ണിമ നിവാസില്‍ പൂര്‍ണിമ ദിനേശ് (21), വൈക്കം കായിപ്പുറത്ത് വീട്ടില്‍ ശ്രുതി സിദ്ധാര്‍ത്ഥ് (25) , കിഴക്കുംഭാഗം കാഞ്ഞൂര്‍ കാച്ചപ്പള്ളി വീട്ടില്‍ ജെറിൻ വര്‍ഗ്ഗീസ് (29) എന്നിവരാണ് കുറ്റപത്രത്തിലെ 1 മുതല്‍ 5 വരെയുള്ള പ്രതികള്‍.