video
play-sharp-fill

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; 94കാരന് 6 വ‌ർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; 94കാരന് 6 വ‌ർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

Spread the love

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 94കാരനെ കുന്നംകുളം പോക്സോ കോടതി ആറ് വർഷം വെറും തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.

വടക്കെക്കാട് പോലീസ് കഴിഞ്ഞ വർഷം സീനിയർ സിറ്റിസണായി ആദരിച്ച വടക്കെക്കാട് പുന്നയൂർക്കുളം പനന്തറ അവന്നോട്ടുങ്ങൽ കുട്ടനെ (94) നെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ്.ലിഷ ശിക്ഷിച്ചത്.

2024 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി സൈക്കിളിൽ മടങ്ങി വന്നിരുന്ന 12 കാരിയോട് മോശമായി പെരുമാറുകയും ‘മുല്ലപ്പൂ’ തരാമെന്ന് പറഞ്ഞ് തടഞ്ഞുനിർത്തി പ്രതിയുടെ വീടിൻ്റെ പുറകിലെ വിറകുപുരയിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങൾ അഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത കുട്ടിയെ ബലമായി ഉമ്മവെച്ചും ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രതിക്കെതിരായ കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group