Spread the love

കൊച്ചി : കൊച്ചിയിൽ ബംഗാൾ സ്വദേശിനിയായ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു. കേസിൽ ബംഗാൾ സ്വദേശി മാണിക് ലാൽ ദാസ്, ഒഡീഷ സ്വദേശി അക്ഷയ് കരുൺ എന്നിവർ അറസ്റ്റിലായി. മദ്യപിച്ചെത്തുന്ന പ്രതികൾ സ്ഥിരമായി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. അമ്മയെ നഷ്ടപ്പെട്ട കുട്ടി അമ്മയുടെ സഹോദരിക്ക് ഒപ്പമാണ് കഴിഞ്ഞിരുന്നത്.

video
play-sharp-fill

ഒന്നാം ക്ലാസുകാരി പീഡിപ്പിക്കപ്പെടുന്നു എന്ന അറിഞ്ഞതോടെ കുട്ടിയെ കൌൺസിലിങ്ങിന് വിധേയയാക്കി. അപ്പോഴാണ് നിരന്തരം പീഡിപ്പിക്കുന്നതായി ഉറപ്പിച്ചത്. പ്രതികൾക്കെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു.