play-sharp-fill
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

എടക്കര : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. മുത്തേടം നെല്ലിക്കുത്ത് സ്വദേശിയായ കോലോത്തും തൊടിക വീട്ടില്‍ ഇസ്മായിലിനെയാണ് (40) എടക്കര പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി ഇക്കാര്യം വീട്ടുകാരോട്  പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോക്‌സോ നിയമ പ്രകാരം കേസെടുത്ത പോലീസ് പ്രതിക്കായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ പോലീസിന്‍റെ പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group