പ്രായ പൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 3 പ്രതികൾക്ക് ഒരേ ദിവസം കഠിന ശിക്ഷ വിധിച്ച് പോക്സോ കോടതി
കോഴിക്കോട്: പ്രായപൂർത്തിയാവത്ത പെൺ കുട്ടിയെ പീഡിപ്പിച്ച കേസിൽ 3 പ്രതികൾക്ക് ഒരേ ദിവസം ശിക്ഷ വിധിച്ച് ജില്ലാ പോക്സോ കോടതി.
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതിനു വർക്ക് ഷോപ്പ് ഉടമയും വ്യാപാരിയുമായ കല്ലാച്ചി പയന്തോങ് അമ്മുക്കുട്ടി ഹൗസിൽ രാജീവനെ (62) 29 വർഷം കഠിന തടവിനും 1.25 ലക്ഷം രൂപ പിഴ അടയ്ക്കാനുമാണ് ശിക്ഷിച്ചത്.2023 ഫെബ്രുവരി 19ന് കേസിനാസ്പദമായ സംഭവം.
സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വഴിയിൽ വെച്ച് കടന്നു പിടിക്കുകയും ബലമായി പിഡീപ്പിക്കുകയും ചെയ്തിനാണ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
വളയം കല്ലുനിരയിലെ കുന്നുപറമ്പത്ത് മനോജനെ (46) 12 വർഷം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കാനുമാണു ശിക്ഷിച്ചത്. പീഡന വിവരം സ്കൂൾ അധ്യാപകയാണ് പോലീസിനെ അറിയിച്ചത്.
2022 – ൽ ഒരു വർഷം വരെ പെൺകുട്ടിയെ പല തവണ പീഡിപ്പിച്ച മേപ്പയൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പേരാമ്പ്ര അയ്യപ്പൻ ചാലിൽ സുരേഷിനെ (53) പതിനേഴര വർഷം കഠിന തടവിനും 75,000 രൂപ പിഴ അടയ്ക്കാനും ഇതേ കോടതി ശിക്ഷിച്ചു. നഗ്ന വീഡിയോ ദൃശ്യങ്ങൾ കാണിച്ചു പീഡിപ്പിച്ചു എന്നാണ് കേസ്.
എം.സുഹൈബാണ് ശിക്ഷ വിധിച്ചത്. 3 കേസുകളിലും പ്രോസിക്യൂഷനായി സ്പെഷൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.