പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പിട്ട ധാരണാപത്രം ഇന്നത്തെ മന്ത്രിസഭയുടെ അംഗീകാരത്തിന് വന്നേക്കുമെന്ന് സൂചന: മന്ത്രിസഭ അറിയാതെ ധാരണാപത്രത്തില്‍ ഒപ്പിട്ടത് നിയമ പ്രശ്നമായി മാറാതിരിക്കാനാണ് നീക്കം: ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സി പി ഐ പങ്കെടുക്കില്ല.

Spread the love

തിരുവനന്തപുരം: പിഎം. ശ്രീ പദ്ധതിയില്‍ ഒപ്പിട്ട ധാരണാപത്രം ഇന്ന് മന്ത്രിസഭയുടെ അംഗീകാരത്തിന് വന്നേക്കുമെന്ന് സൂചന. മന്ത്രിസഭ അറിയാതെ ധാരണാപത്രത്തില്‍ ഒപ്പിട്ടത് നിയമ പ്രശ്നമായി മാറാതിരിക്കാനാണ് നീക്കം.

video
play-sharp-fill

മന്ത്രിസഭയില്‍ ചർച്ച ചെയ്യാതെ തീരുമാനം എടുത്തപ്പോള്‍ കബളിപ്പിക്കപ്പെട്ടെന്ന് സി.പി.ഐ മന്ത്രിമാർ പരാതി നല്‍കിയിരുന്നു. പരാതി നിയമ പ്രശ്നമായി മാറുമോയെന്ന് സർക്കാരിന് ആശങ്കയുണ്ട്.

പി എം ശ്രീ പദ്ധതിയില്‍ സിപിഐയെ അനുനയിപ്പിക്കാൻ ഇന്ന് വീണ്ടും ചർച്ച നടക്കും. മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും സിപിഐയുമായി ചർച്ച നടത്തും. ഉച്ചയ്ക്ക് മുമ്പ് ചർച്ച നടന്നേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധാരണ പത്രം പിൻവലിക്കുകയോ മരവിപ്പിക്കുകയോ ചെയ്യാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സിപിഐ. ഇന്ന് ചേരുന്ന മന്ത്രസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാൻ സിപിഐ തീരുമാനിച്ചിരുന്നു.
‘ആദർശം പണയം വെക്കാനില്ല’; പി എം ശ്രീയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐI മുഖപത്രം ജനയുഗത്തില്‍ ലേഖനം

പദ്ധതിയുടെ ധാരണാപത്രം പിൻവലിക്കണമെന്ന സിപിഐയുടെ ആവശ്യത്തോട് യോജിപ്പില്ലെങ്കിലും ഉപസമിതി പോലുള്ള നിർദേശങ്ങള്‍ വെച്ച്‌ സമവായമുണ്ടാക്കാൻ ആണ് ശ്രമം. ഇതിന്റെ ഭാഗമായി മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. സെക്രട്ടറിയേറ്റ് അംഗങ്ങളോട് തിരുവനന്തപുരത്ത് എത്താൻ നേതൃത്വം നിർദേശിച്ചിട്ടുണ്ട്.