00:00
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്; അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; താലൂക്ക് തല പരിശോധന നടത്തി കൂടുതല്‍ സീറ്റ് അനുവദിക്കുമെന്ന് സര്‍ക്കാർ

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്; അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; താലൂക്ക് തല പരിശോധന നടത്തി കൂടുതല്‍ സീറ്റ് അനുവദിക്കുമെന്ന് സര്‍ക്കാർ

സ്വന്തം ലേഖിക

തിരുവനന്തപുരം: പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റിനു അപേക്ഷിക്കാൻ ഉള്ള സമയ പരിധി ഇന്ന് അവസാനിക്കും.

അപേക്ഷകള്‍ പരിഗണിച്ചു അടുത്ത ദിവസം തന്നെ സപ്ലിമെന്ററി അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനു ശേഷം താലൂക്ക് തല പരിശോധന നടത്തി കൂടുതല്‍ സീറ്റ് അനുവദിക്കും എന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. 3 അലോട്ട്മെന്റ് തീര്‍ന്നിട്ടും മലപ്പുറത്തു അടക്കം മലബാറില്‍ സീറ്റ് ക്ഷാമം രൂക്ഷമാണ്.

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച്‌ ദുരാരോപണങ്ങള്‍ പടര്‍ത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി.അവര്‍ കഴിഞ്ഞ തവണയും പ്ലസ് വണ്‍ പ്രവേശന സമയത്ത് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് തയ്യാറാക്കുന്നതിന് മുൻപ് തന്നെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച്‌ രംഗത്തെത്തുന്നവര്‍ക്ക് നല്ല ഉദ്ദേശമല്ല ഉള്ളതെന്നും മന്ത്രി പറഞ്ഞു.