video
play-sharp-fill

പ്ലസ് ടൂ വിദ്യാർത്ഥിനി അനധികൃതമായി എം.ബി.ബി.എസ് ക്ലാസിലിരുന്ന  സംഭവം: വീഴ്ച സമ്മതിച്ച് കോഴിക്കോട് മെഡി.കോളേജ്; കുട്ടികളെ ധൃതിയിൽ പ്രവേശിപ്പിച്ചപ്പോൾ പറ്റിയ തെറ്റാണെന്ന് വൈസ് പ്രിൻസിപ്പാൾ; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

പ്ലസ് ടൂ വിദ്യാർത്ഥിനി അനധികൃതമായി എം.ബി.ബി.എസ് ക്ലാസിലിരുന്ന സംഭവം: വീഴ്ച സമ്മതിച്ച് കോഴിക്കോട് മെഡി.കോളേജ്; കുട്ടികളെ ധൃതിയിൽ പ്രവേശിപ്പിച്ചപ്പോൾ പറ്റിയ തെറ്റാണെന്ന് വൈസ് പ്രിൻസിപ്പാൾ; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

Spread the love

കോഴിക്കോട്: പ്ലസ് ടൂ വിദ്യാർത്ഥിനി അനധികൃതമായി എം.ബി.ബി.എസ് ക്ലാസിലിരുന്ന സംഭവത്തിൽ വീഴ്ച തുറന്ന് സമ്മതിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്. ആദ്യദിവസം സമയ നഷ്ടം ഒഴിവാക്കാൻ കുട്ടികളെ ധൃതിയിൽ പ്രവേശിപ്പിച്ചപ്പോൾ പറ്റിയ തെറ്റാണെന്ന് വൈസ് പ്രിൻസിപ്പാൾ വിശദീകരിച്ചു. അതേസമയം, സംഭവത്തിൽ ദുരൂഹതയേറെയാണെന്ന് പൊലീസ് പറയുന്നു.

നവംബർ 29 മുതല്‍ കഴിഞ്ഞ രണ്ടാം തീയതി വരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് ക്ളാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുന്നത്. വിദ്യാര്‍ത്ഥികളിൽ ചിലർക്ക് തോന്നിയ സംശയമാണ് സംഭവങ്ങളുടെ ചുരുളഴിച്ചത്.
എംബിബിഎസ് പ്രവേശനം ലഭിച്ച കുട്ടികൾക്ക് ആശംസകൾ അറിയിച്ചുള്ള ചിത്രങ്ങൾ കോളജിലെ വാട്സ് ആപ് ഗ്രൂപ്പുകളിൽ വന്നിരുന്നു. ഇതിൽ ഒരാളുടെ കാര്യത്തിൽ കുട്ടികൾ തന്നെ സംശയം പ്രകടിപ്പിച്ചു.

തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടം നടന്നതായി തിരിച്ചറിഞ്ഞത്. നാലു ദിവസം ക്ലാസ്സിലിരുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. മലപ്പുറം സ്വദേശിയാണ് വിദ്യാർത്ഥിനി എന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group