
പീഡനത്തിനിരയായ 17കാരിക്ക് പ്ലസ് ടു പഠനത്തിന് അവസരം നിഷേധിച്ചെന്ന് അമ്മ; സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
സ്വന്തം ലേഖിക
കൊച്ചി: ലൈംഗികാതിക്രമത്തിനിരയായ 17കാരിക്ക് ഹയര്‍ സെക്കന്‍ഡറി പഠനത്തിന് അവസരം നിഷേധിച്ചെന്നാരോപിച്ച് അമ്മ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
നെയ്യാറ്റിന്‍കരയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസിയായിരുന്ന പെണ്‍കുട്ടി എയ്ഡഡ് സ്കൂളിലാണ് ഹയര്‍ സെക്കന്‍ഡറി കോഴ്സിനു ചേര്‍ന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെ പെണ്‍കുട്ടിയെ ഒരാള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്.
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് സ്കൂളില്‍ നിന്നു ടിസി നല്കി പറഞ്ഞു വിടുകയായിരുന്നു.
മാവേലിക്കരയിലെ ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടര്‍പഠനത്തിന് അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇതുവരെയായിട്ടും നടപടി സ്വീകരിച്ചില്ല.
പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നല്കിയ അപേക്ഷ ഫലം കണ്ടില്ലെന്നും ഹര്‍ജിക്കാരി പറഞ്ഞു.