Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റിൽ 20,103 പേർക്ക് പുതിയതായി അവസരം ലഭിച്ചു.ഇതോടെ അലോട്ട് ചെയ്ത സീറ്റുകളുടെ എണ്ണം 2,40,568 ആയി ഉയർന്നു.

video
play-sharp-fill

20,708 വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷനും ലഭിച്ചു.രണ്ടാം അലോട്ട്‌മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്ന് രാവിലെ 10 മുതൽ ആരംഭിക്കും.നാളെ വൈകിട്ട് 5 വരെ പ്രവേശനം നേടാം.

ആദ്യ അലോട്ട്‌മെന്റിൽ ആകെ 2,20,465 വിദ്യാർത്ഥികൾ പ്രവേശനം നേടിയിരുന്നു.ഇതിൽ 1,23,744 വിദ്യാർഥികൾ സ്ഥിരം പ്രവേശനവും 96,721 വിദ്യാർഥികൾ താൽക്കാലിക പ്രവേശനവുമായിരുന്നു.ജനറൽ വിഭാഗത്തിൽ ആകെയുള്ള 1,56,836 സീറ്റുകളിൽ 1,56,694 സീറ്റുകൾ അലോട്ട് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

142 സീറ്റുകളാണ് ഇനി ഒഴിവുള്ളത്.മോഡൽ റെസിൻഷ്യൽ സ്‌കൂളുകളിൽ 1219 സീറ്റുകൾ അലോട്ട് ചെയ്തിട്ടുണ്ട്.സ്‌പോർട്സ് ക്വാട്ടയലെ അലോട്ട്‌മെന്റും ഇന്നലെ പ്രസിദ്ധീകരിച്ചു.5601 വിദ്യാർത്ഥികളാണ് അലോട്ട്‌മെന്റിൽ ഉൾപ്പെട്ടിട്ടുള്ളത്.

8190 സീറ്റുകളാണ് സ്‌പോർട്സ് ക്വാട്ടയിൽ ആകെയുള്ളത്.എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ടയിലേക്കുള്ള പ്രവേശനവും ഇന്ന് തുടങ്ങും.

ജൂലൈ 1 വരെ പ്രവേശനം നേടാം.വൊക്കേഷണൽ ഹയർസെക്കന്ററിയുടെ രണ്ടാം അലോട്ട്‌മെന്റ് അനുസരിച്ചുള്ള പ്രവേശനവും ഇന്ന് തുടങ്ങും.