
മകന്റെ ഭാര്യയുമായി അവിഹിത ബന്ധം: പിതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി കാട്ടിൽ തള്ളി: മകൻ അറസ്റ്റിൽ
ബാഗ്പാത്ത്: തന്റെ ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തിയതിന് അച്ഛനെ മകന്‍ കഴുത്തറുത്തു കൊലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം മൃതദേഹം കാട്ടില്‍ തള്ളി. ഉത്തര്‍പ്രദേശിലെ ബാഗ്പത്ത് സ്വദേശിയായ ഈശ്വറിനെ മകന്‍ വേദ്പാല്‍ ആണ് കൊലപ്പെടുത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. മണ്‍വെട്ടി ഉപയോഗിച്ച് കഴുത്തറുത്താണ് വേദ്പാല്‍ ഈശ്വറിനെ കൊലപ്പെടുത്തിയത്.
തന്റെ ഭാര്യയുമായി ഈശ്വറിന് അവിഹിത ബന്ധമുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിന് കാരണമെന്നും വേദ്പാല്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ് ജോലി ചെയ്തുണ്ടാക്കുന്ന മുഴുവന്‍ തുകയും തന്റെ ഭാര്യക്കാണ് നല്‍കുന്നതെന്നും ബാങ്ക് വായ്പകള്‍ അടയ്ക്കുന്നതിന് സാമ്പത്തിക സഹായമൊന്നും നല്‍കിയിരുന്നില്ലെന്നും വേദ്പാല്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്നതിന് പിതാവിനെ കാണാനില്ലെന്ന് കാട്ടി വേദ്പാല്‍ പരാതി നല്‍കിയിരുന്നു.
“ബസൗദ് ഗ്രാമത്തിലാണ് ഈശ്വര്‍ താമസിച്ചുവന്നിരുന്നത്. ഇയാളെ വെള്ളിയാഴ്ച വൈകീട്ടാണ് മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മൃതദേഹം കണ്ടെത്തിയതായുള്ള വിവരം ലഭിച്ചയുടനെ തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
കൊലപാതകത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് അജ്ഞാതരായ ആളുകള്‍ക്കെതിരേ വേദ്പാല്‍ പരാതി നല്‍കിയിരുന്നു”, ബാഗ്പത് അഡീഷണല്‍ പോലീസ് സൂപ്രണ്ട് എന്‍.പി. സിംഗ് പറഞ്ഞു.
എന്നാല്‍ കൊല്ലപ്പെട്ട ഈശ്വറുമായി അടുത്ത ബന്ധമുള്ളവരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിച്ചിരുന്നു. വേദ്പാലിനെക്കുറിച്ച് സംശയം വര്‍ധിച്ചതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വേദ്പാല്‍ കുറ്റം സമ്മതിച്ചു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്ന് പോലീസ് അറിയിച്ചു.