ജാഗ്രത തുടരാം, സുരക്ഷിതരായിരിക്കാം; സംസ്ഥാനത്തെ പൊള്ളുന്ന ചൂടില്‍ ശ്രദ്ധ തുടരാൻ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് കൂടുമെന്ന മുന്നറിയിപ്പിന് പിന്നാലെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

video
play-sharp-fill

സംസ്ഥാനത്ത് വേനല്‍ ചൂട് കൂടുകയാണ്. വരും ദിവസങ്ങളില്‍ പാലക്കാട് 40°C വരെയും, കൊല്ലത്ത് 39°C വരെയും, മറ്റ് ജില്ലകളില്‍ 36°C മുതല്‍ 37°C വരെയും താപനില ഉയരാനാണ് സാധ്യത. ചൂടിനൊപ്പം അള്‍ട്രാവയലറ്റ് സൂചിക ഉയരുന്നത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

 

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. ഈ സമയത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ ശക്തമായതിനാല്‍ സൂര്യാതപം, ചർമ്മരോഗങ്ങള്‍, കണ്ണിന് അസ്വസ്ഥതകള്‍ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ നിർബന്ധമായും കരുതുക. ശരീരം പൂർണ്ണമായും മറയ്ക്കുന്ന ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാൻ ശ്രദ്ധിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രത്യേകിച്ച്‌ ബൈക്ക് യാത്രക്കാർ, മത്സ്യത്തൊഴിലാളികള്‍, പുറം ജോലികളില്‍ ഏർപ്പെടുന്നവർ എന്നിവർ അതീവ ജാഗ്രത പാലിക്കുക. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും ഇന്ന് മിന്നലോട് കൂടിയ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

 

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

 

സംസ്ഥാനത്ത് വേനല്‍ ചൂട് കൂടുകയാണ്. വരും ദിവസങ്ങളില്‍ പാലക്കാട് 40°C വരെയും, കൊല്ലത്ത് 39°C വരെയും, മറ്റ് ജില്ലകളില്‍ 36°C മുതല്‍ 37°C വരെയും താപനില ഉയരാനാണ് സാധ്യത. ചൂടിനൊപ്പം അള്‍ട്രാവയലറ്റ് സൂചിക ഉയരുന്നത് ഗൗരവമായി കാണണം. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

 

ഈ സമയത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ ശക്തമായതിനാല്‍ സൂര്യാതപം, ചർമ്മരോഗങ്ങള്‍, കണ്ണിന് അസ്വസ്ഥതകള്‍ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ നിർബന്ധമായും കരുതുക. ശരീരം പൂർണ്ണമായും മറയ്ക്കുന്ന ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാൻ ശ്രദ്ധിക്കണം.

 

പ്രത്യേകിച്ച്‌ ബൈക്ക് യാത്രക്കാർ, മത്സ്യത്തൊഴിലാളികള്‍, പുറം ജോലികളില്‍ ഏർപ്പെടുന്നവർ എന്നിവർ അതീവ ജാഗ്രത പാലിക്കുക. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും ഇന്ന് മിന്നലോട് കൂടിയ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

 

ഈ ദിവസങ്ങളില്‍ താപനില 45 മുതല്‍ 55 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നതരത്തില്‍

 

വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

 

ഔദ്യോഗിക മുന്നറിയിപ്പ് എന്ന തരത്തില്‍ സാമൂഹ്യമാധ്യങ്ങളിലും വാട്ട്സ് ആപ്പ് സന്ദേശമയുമാണ് ഈ പ്രചാരണം നടക്കുന്നത്. സംസ്ഥാനത്ത് ഇത്തരത്തില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടില്ല. ഇത്തരം സന്ദേശങ്ങള്‍ തീർത്തും അടിസ്ഥാനരഹിതമാണെന്നും കാലാവസ്ഥ അറിയിപ്പ് സംബന്ധിച്ച വിവരങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം 1070, 1077, 1079 എന്നീ ടോള്‍ ഫ്രീ നംബറുകളിലൂടെ ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അഭ്യർഥിക്കുന്നു. ജാഗ്രത തുടരാം, സുരക്ഷിതരായിരിക്കാം.