ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

Spread the love

ലോക്സഭാ സീറ്റുകളുടെ എണ്ണം 543ല്‍ നിന്ന് 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ.

video
play-sharp-fill

ഭരണഘടന ഭേദഗതി ബില്ലിന്റെ പകർപ്പ് എംപിമാരുടെ പോർട്ടലില്‍ അപ്‌ലോഡ് ചെയ്തു.  സംസ്ഥാനങ്ങളിലെ സീറ്റുകള്‍ 815ഉം, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സീറ്റുകള്‍ 35 ആയി ഉയർത്താനുമാണ് ബില്‍ ലക്ഷ്യമിടുന്നത്. മൂന്ന് ബില്ലുകള്‍ ആണ് 16-ന് തുടങ്ങുന്ന പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്.

 

വനിത സംവരണം നടപ്പിലാക്കുന്നതിന് മുൻ‌പ് മണ്ഡല പുനർനിർണയം നടത്തി അതിന്റെ അടിസ്ഥാനത്തില്‍ സംവരണം നടത്തുക. 850 സീറ്റുകളില്‍ നിന്ന് മൂന്നിലൊന്ന് സംവരണമാണ് വനിതകള്‍ക്ക് നല്‍കുക. മണ്ഡല പുനർവിഭജനത്തിന് കമ്മീഷൻ രൂപീകരിക്കും. ഈ കമ്മിഷൻ‌ ആകും മണ്ഡല പുനർനിർണയം നടത്തുക. സുപ്രീംകോടതി ജഡ്ജിയാകും കമ്മിഷന്റെ അധ്യഷനാകുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനോ അദേഹം നിർ‌ദേശിക്കുന്ന ഒരാളോ കമ്മിഷന്റെ അംഗമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മണ്ഡല പുനർനിർ‌ണയം നടത്തിയശേഷമാകും വനിത സംവരണം നടപ്പിലാക്കുക. 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ലോക്സഭയുടെ നിലവിലെ ഘടന. പാർലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ബില്‍ ഭരണഘടനയുടെ ആർട്ടിക്കിള്‍ 82 ഭേദഗതി ചെയ്ത് മുഴുവൻ വ്യവസ്ഥയും നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.