അച്ഛൻ മരിച്ചപ്പോൾ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി ശിവശങ്കറിന്റെ ഫോണിൽ നിന്നും വിളിച്ചിരുന്നു ; കെ.ടി ജലീലും കടകംപള്ളി സുരേന്ദ്രനും പലതവണ കോൺസുലേറ്റിൽ വന്നിട്ടുണ്ട് : സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുമായി വ്യക്തിപരമായി ബന്ധമില്ലെന്ന് സ്വപ്‌ന സുരേഷ്. രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത്കേസിൽ മുഖ്യപ്രതി സ്വപ്‌ന സരേഷ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി പുറത്ത്.

മുഖ്യമന്ത്രിയുമായി സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായും മറ്റും യാതോരുവിധ അടുപ്പമോ ബന്ധമോ ഇല്ലെന്നും സ്വപ്‌ന മൊഴി നൽകിയിട്ടുണ്ട്.

കോൺസുൽ ജനറലിന്റെ ഒപ്പമല്ലാതെ ഒരു തവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടിട്ടുള്ളത്. ഷാർജ സുൽത്താനെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടത്. സുൽത്താൻ വരുമ്പോൾ അവരുടെ ആചാരപ്രകാരം സ്വീകരിക്കുന്നത് എങ്ങനെയെന്ന് ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.മുഖ്യമന്ത്രിയും ഭാര്യയുമാണ് അന്ന് സ്വീകരിക്കാൻ പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് അച്ഛൻ മരിച്ചപ്പോൾ അനുശോചനം അറിയിച്ച് ശിവശങ്കറിന്റെ ഫോണിൽ നിന്നാണ് അന്ന് മുഖ്യമന്ത്രി വിളിച്ചത്. അതേസമയം മറുപടി നൽകി.

കാന്തപുരം എ പി അബുബക്കർ മുസലിയാറും മകനും രണ്ടു തവണയിലധികം കോൺസുൽ ഓഫീസിലെത്തിയിട്ടുണ്ട്. കോൺസുൽ ജനറലുമായി അടച്ചിട്ട മുറിയിൽ ഇവർ ചർച്ച നടത്തി. മതപരമായ ഒത്തചേരലുകൾക്ക് ധനസഹായവും യുഎഇ സർക്കാരിന്റെ പിന്തുണയും തേടിയാണ് ഇവർ വന്നതെന്നും സ്വപ്ന മൊഴി നൽകി.

കെ ടി ജലീലിന്റെ ഫോൺ നമ്പർ ചൂണ്ടിക്കാട്ടി ഇത് ആരുടെ ഫോൺനമ്പർ ആണെന്ന് അറിയമോ എന്ന് എൻഫോഴ്‌സ്‌മെന്റ് ചോദിച്ചിരുന്നു. ഇത് കെ ടി ജലീലിന്റെ നമ്പർ ആണെന്ന് സ്വപ്ന മൊഴി നൽകി.

മന്ത്രിമാരായ കെ ടി ജലീലും കടകംപള്ളി സരേന്ദ്രനും പലതവണ കോൺസലേറ്റിൽ വന്നിട്ടുണ്ട് എന്ന് സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത് മൊഴി നൽകിയിട്ടുണ്ട്. മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനാണ് കടകംപള്ളി സരേന്ദ്രൻ കോൺസുലേറ്റിലെത്തി കോൺസൽ ജനറലിനെ കണ്ടത്.

കള്ളക്കടത്തിനെക്കുറിച്ച് കോൺസൽ ജനറലിന് അറിവില്ല. എന്നാൽ അറ്റാഷെയ്ക്ക് കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നു. അവസാനത്തെ രണ്ടു തവണ ഓരോ കൺസൈൻമെന്റിനും 1500 ഡോളർ വീതം കമ്മീഷൻ നൽകിയിട്ടുണ്ടെന്നും കേസിൽ അന്വേഷണ ഏജൻസികൾക്ക് സരിത്ത് മൊഴി നൽകിയിട്ടുണ്ട്‌