പള്ളിക്കത്തോട്ടിൽ ആന ഇടഞ്ഞ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആന ഉടമകളുടെയും പാപ്പാന്മാരുടെയും അക്രമം; മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : പള്ളിക്കത്തോട്ടിൽ കല്ലുംന്താഴം ശിവസുന്ദർ എന്ന കൊമ്പൻ ഇടഞ്ഞോടി നാശനഷ്ടം വരുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവവർത്തകരെ ആക്രമിക്കുകയും തടയുകയും ചെയ്ത ആന ഉടമകളുടെയും പാപ്പാന്മാരുടെയും നടപടിയിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ പ്രതിഷേധിച്ചു.

സമാധാനപരമായി മാധ്യമ പ്രവർത്തനം നടത്താൻ അവസരം ഒരുക്കുന്നതിന് പകരം തങ്ങളുടെ ജോലി നിർവഹിക്കാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലന്നും, മാധ്യമ പ്രവർത്തകർക്ക് നേരെ അതിക്രമമുണ്ടായാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഏ.കെ ശ്രീകുമാർ പറഞ്ഞു.

ആന ഇടഞ്ഞ് ഓടിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ യാതൊരു കാരണവുമില്ലാതെയാണ് ബലപ്രയോഗം നടത്തിയത്. ഇത് അംഗീകരിക്കാൻ സാധിക്കുന്നതല്ല. സംഭവത്തിൽ കുറ്റക്കാരായ അക്രമികൾക്ക് നേരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കാൻ പൊലീസും അധികൃതരും തയ്യാറാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group