Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: പോൺ വീഡിയോകളും അശ്ലീല സന്ദേശങ്ങളും അയച്ച് കെടുത്ത സൈക്കോളജിസ്റ്റിനെതിരെ പരാതിയുമായി യുവതികൾ. കൗണ്‍സലിങ് വളരെ സൂക്ഷ്മതയോടെ ആത്മാര്‍ത്ഥതയോടെ ചെയ്യേണ്ട ജോലിയാണ്.

കാരണം അത് മനുഷ്യ മനസുകളെ സംബന്ധിക്കുന്ന ഒന്നായതുകൊണ്ട് തന്നെ. അങ്ങനെയിരിക്കെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന് പേരില്‍ കള്ളനാണയങ്ങളും, ചൂഷകരും ആളുകളെ മുതലെടുത്താലോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗണ്‍സിലിംഗിന്റെ പേരു പറഞ്ഞ് ലൈംഗിക ചൂഷണം നടത്തുന്നതായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്‌റ് ടി.പി. ജവാദിനു എതിരെ പരാതി. ഇയാള്‍ ഫേസ്‌ബുക്ക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം ഷെയര്‍ ചെയത് ജവാദിനെതിരെ ഒരു യുവതി രംഗത്തെത്തി. പോസ്റ്റിന് താഴെ ജവാദില്‍ നിന്ന് കൗണ്‍സിലിംഗിനിടെ ഉണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച്‌ നിരവധി സ്ത്രീകള്‍ കമന്റിട്ടു.

കോഴിക്കോടിലെ വളരെ പ്രശസ്തനായ ഒരു സൈക്കോളജിസ്റ്റ് ആണ് ജവാദ്. ഹൈലൈറ്റ് മാളില്‍ സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ഇയാള്‍ കൗണ്‍സിലിങ്ങിനെ കുറിച്ചുള്ള സത്യാവസ്ഥ ഇനിയെങ്കിലും തുറന്നു കാണിച്ചില്ലെങ്കില്‍ പല വിഷമങ്ങളും അനുഭവിക്കുന്ന രോഗികളെ അയാള്‍ വീണ്ടും ചൂഷണം ചെയ്തു കൊണ്ടേയിരിക്കും എന്ന് യുവതി തുറന്നു പറയുന്നു. അതുകൊണ്ട് ഇനിയും ഇത് മറച്ചുവയ്ക്കാന്‍ സാധിക്കില്ലെന്ന് യുവതി വ്യക്തമാക്കി.

ഒരു വീഡിയോ യുവതിക്ക് അയച്ച്‌ ശേഷം ഇയാള്‍ ഇരയെ പിടിക്കാന്‍ ഇരിക്കുന്ന കഴുകനെ പോലെ കാത്തിരിക്കുകയാണ്. കെണിയില്‍ വീണാല്‍ ആഞ്ഞുകൊത്താനായി. റൊമാന്റിക് വണ്‍….വീഡിയോ കണ്ടോ എന്ന് ചോദിക്കുന്നു ജവാദ്. അയച്ചിട്ടുണ്ട്..മുമ്പ് കണ്ടിട്ടുണ്ടോ..എന്നൊക്കെയായി പിന്നീട് ചാറ്റ്. സോഫ്റ്റ് പോണ്‍ ആണോ…ഹാര്‍ഡ് പോണ്‍ ആണോ താല്‍പര്യം സോഫ്റ്റ് പോണ്‍ മുമ്പ് കണ്ടിട്ടില്ലേ…ഇതിന് പൊതുവെ സോഫ്റ്റ് പോണ്‍ എന്നാ പറയുകാ എന്നൊക്കെയാണ് ജവാദിന്റെ ചാറ്റ് സന്ദേശങ്ങള്‍.