ഫോബ്സ് മാസികയുടെ 2019ലെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ;                   ഇന്ത്യയിൽ നിന്നും  മൂന്നു പേർ പട്ടികയിൽ ഇടംപിടിച്ചു

ഫോബ്സ് മാസികയുടെ 2019ലെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ; ഇന്ത്യയിൽ നിന്നും മൂന്നു പേർ പട്ടികയിൽ ഇടംപിടിച്ചു

Spread the love

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ഫോബ്സ് മാസികയുടെ 2019ലെ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും. കൂടാതെ ഇന്ത്യയിൽ നി്ന്നും

എച്ച്സിഎൽ കോർപ്പറേഷൻ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാർ മൽഹോത്ര, ബയോകോൺ സ്ഥാപക കിരൺ മസുംദാർ എന്നിവരും പട്ടികയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടികയിൽ ഒന്നാം സ്ഥാനത്ത് ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ ആണ്. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പ്രസിഡന്റ് ക്രിസ്റ്റീന ലഗാർഡെയാണ് രണ്ടാം സ്ഥാനത്ത്.

യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് സ്പീക്കർ നാൻൻസി പെലോസി മൂന്നാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയുടെ സ്ഥാനം 29ആണ്.
ലോകത്തെ ശക്തരായ സ്ത്രീകളുടെ പട്ടികയിൽ പുതുമുഖമാണ് 34ാം സ്ഥാനത്തുള്ള നിർമല സീതാരാമൻ. ഇന്ത്യയിലെ ആദ്യത്തെ വനിതാ ധനമന്ത്രിയായ അവർ കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയുമായിരുന്നു.

എച്ച്സിഎൽ കോർപ്പറേഷൻ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാർ മൽഹോത്രയ്ക്ക് 54ാം സ്ഥാനമാണുള്ളത്. മസുംദാറിന്റെ സ്ഥാനം 65 ആണ്. 1978ൽ സ്ഥാപിച്ച ഫാർമ കമ്ബനിയായ ബോയകോണിന്റെ സാരഥിയാണവർ.

ബിൽ ആന്റ് മിലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹ അധ്യക്ഷ മെലിൻഡ ഗേറ്റ്സ്(6), ഐബിഎം സിഇഒ ഗിന്നി റോമെറ്റി(9), ഫേസ്ബുക്ക് സിഒഒ ഷെറിൽ സാന്റ്ബെർഗ്(18), ന്യൂസീലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ(38), യുഎസ് പ്രസിന്റിന്റെ മൂത്ത പുത്രിയും ഉപദേശകയുമായ ഇവാൻക ട്രംപ്(42), ഗായകരായ റിഹാന്ന (61), ടെയ്ലർ സിഫ്റ്റ്(71), ടെന്നിസ് താരം സെറീന വില്യംസ്(81), പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യുൻബെർഗ്(100) എന്നിവരാണ് പട്ടികയിലുളളത്.