ഫോൺ വിളിച്ച് സൗഹൃദം സ്ഥാപിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെ കേസ്: രണ്ടു പേർകൂടി അറസ്റ്റിൽ
കരിപ്പൂർ: ഫോൺ വിളിപ്പിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയുടെ കൈയ്യിൽ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെ കേസിൽ രണ്ട് പേർകൂടി പോലീസ് പിടിയിൽ. യുവതിയെ കരിപ്പൂരിൽ വിമാനത്താവളത്തിനു സമീപത്തെ ലോഡ്ജിലേക്കു വിളിച്ചുവരുത്തി ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണു കേസ്. പെരിന്തൽമണ്ണ സ്വദേശിനിയാണ് പരാതിക്കാരി.
സംഭവത്തിൽ കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ജിഷാദ്(32), പെരുവള്ളൂർ പറമ്ബിൽപീടിക സ്വദേശി യാകൂബ്(38) എന്നിവരെയാണ് കരിപ്പൂർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ വേങ്ങര വാളക്കുട സ്വദേശി ശിഹാബിനെ ജനുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ മറ്റൊരു കേസിൽ കർണാടക ജയിലിലാണ്.
നേരത്തേ വിദേശത്തായിരുന്ന പെരിന്തൽമണ്ണ സ്വദേശിയെ സ്ത്രീയെക്കൊണ്ടു വിളിപ്പിച്ച് സൗഹൃദം സ്ഥാപിച്ച് ലോഡ്ജിലേക്കു വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെക്കുകൾ ഒപ്പിട്ടു വാങ്ങിയും എടിഎം കൗണ്ടറിൽക്കൊണ്ടുപോയി പണം എടുപ്പിച്ചും ഒന്നര ലക്ഷം രൂപ തട്ടിയെടുത്തു എന്നാണു കേസ്. ഒരാൾകൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് അറിയിച്ചു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.