ഈരാറ്റുപേട്ടയിലെ കുരിശ് വിവാദം: ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി

ഈരാറ്റുപേട്ടയിലെ കുരിശ് വിവാദം: ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പി.സി ജോർജ് ഒത്തു തീർപ്പാക്കാൻ ശ്രമിച്ച ഈരാറ്റുപേട്ടയിലെ കുരിശ് വിവാദത്തിൽ വീണ്ടും വഴിത്തിരിവ്.
കുരിശിന് മുകളിൽ കയറി കുട്ടികൾ ഫോട്ടോയെടുത്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഈരാറ്റുപേട്ട മഹല്ല് കമ്മിറ്റി. ഈരാറ്റുപേട്ട പള്ളി ഇമാം ഉൾപ്പെടെയുള്ളവർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി വൈദികരുമായി കൂടിക്കാഴ്ച നടത്തി.

കുട്ടികളുടെ പ്രവൃത്തിയിൽ വിശ്വാസികളോട് ക്ഷമ ചോദിക്കുകയാണെന്ന് മഹല്ല് കമ്മിറ്റി പുരോഹിതരെ അറിയിച്ചു. വൈദികരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മഹല്ല് കമ്മിറ്റി അംഗങ്ങൾ വൈദികർക്കൊപ്പം നിന്ന് പകർത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുരിശിനെ അപകീർത്തിപ്പെടുത്തിയെന്ന സെന്റ് മേരീസ് പള്ളിയുടെ പരാതിയിൽ ഈരാറ്റുപേട്ട പൊലീസ് 14 കുട്ടികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കേസിൽ ഉൾപ്പെട്ട കുട്ടികൾ മൂന്ന് വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ ആയിരുന്നു. കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് സ്റ്റേഷനിൽ വച്ച് തന്നെ പൂഞ്ഞാർ എം എൽ എ പി സി ജോർജിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ കേസ് ഒത്തു തീർപ്പാക്കി.

കുരിശിനെ അപമാനിച്ചതിൽ പ്രതിഷേധവുമായി പൂഞ്ഞാർ ഇടവക പ്രതിനിധി യോഗവും രംഗത്തെത്തിയിരുന്നു. അതേസമയം, കുരിശിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല കുട്ടികൾ ചിത്രമെടുത്തതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ഡി ജി പി, കോട്ടയം ജില്ല കളക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്കും സഭ പരാതി നൽകുകയുണ്ടായി.