video

00:00

പെട്രോൾ പമ്പുകാരെ കബളിപ്പിക്കുന്ന വിരുതൻ പോലീസ് പിടിയിൽ: 2000 രൂപയുടെ പെട്രോൾ അടിച്ച ശേഷം വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു: നെടുമം പുളിവിളാകം വീട്ടില്‍ മുഹമ്മദ് സഹീർ (20) ആണ് പിടിയിലായത്.

പെട്രോൾ പമ്പുകാരെ കബളിപ്പിക്കുന്ന വിരുതൻ പോലീസ് പിടിയിൽ: 2000 രൂപയുടെ പെട്രോൾ അടിച്ച ശേഷം വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു: നെടുമം പുളിവിളാകം വീട്ടില്‍ മുഹമ്മദ് സഹീർ (20) ആണ് പിടിയിലായത്.

Spread the love

തിരുവനന്തപുരം: കാറില്‍ പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ പോയ യുവാവിനെ പൊലീസ് പിടികൂടി. നെടുമം പുളിവിളാകം വീട്ടില്‍ മുഹമ്മദ് സഹീർ (20) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

വിഴിഞ്ഞം മുക്കോലയില്‍ പ്രവർത്തിക്കുന്ന നയാര പെട്രോള്‍ പമ്പില്‍ നിന്നും 2000 രൂപയുടെ പെട്രോള്‍ അടിച്ച ശേഷമാണ് ജീവനക്കാരനെ കബളിപ്പിച്ച്‌ ഡ്രൈവർ രക്ഷപ്പെട്ടത്.

രാത്രി 10 ഓടെ മുക്കോല ഭാഗത്തുനിന്നും എത്തിയ വെളുത്ത നിറത്തിലുള്ള സ്വിഫ്റ്റ് കാർ ഓടിച്ച്‌ എത്തിയയാള്‍ പെട്രോള്‍ അടിക്കാൻ ആവശ്യപ്പെടുകയും പെട്രോള്‍ അടിച്ചു കഴിഞ്ഞയുടൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിത വേഗതയില്‍ തെന്നൂർക്കോണം ഭാഗത്തേക്ക് ഓടിച്ചു പോയതായും നല്‍കിയ പരാതിയെ

തുടർന്നാണ് പ്രതി പിടിയിലായത്. തെന്നൂർ കോണത്തെ പമ്പിലും സമാന സംഭവമുണ്ടായതായി പറയുന്നു.