
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനത്തിന്റെ അളവില്‍ വ്യാപക ക്രമക്കേടെന്ന് അളവുതൂക്ക പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തല്‍.
സർക്കാരിന്റെ സിവില്‍ സപ്ലൈസ് പമ്പുകളിലടക്കം ഇത്തരം വെട്ടിപ്പ് കണ്ടെത്തിയെന്നാണ് വിവരം. പരിശോധനയില്‍ 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയത്. പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതടക്കമുള്ള ക്രമക്കേടുകള്‍ക്ക് 510 പമ്ബുകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസ് എടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രമക്കേട് കണ്ടെത്തിയ പമ്ബുകള്‍ക്ക് 9.69 ലക്ഷം രൂപ പിഴ ചുമത്തി. പാലക്കാട് (61), എറണാകുളം (55) തിരുവനന്തപുരം (53) ജില്ലകളിലാണ് നിയമലംഘന കേസുകള്‍ കൂടുതല്‍. കുറവ് വയനാട്ടിലും (15). രണ്ടര വർഷത്തിനിടെ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി അധികൃതർ വെളിപ്പെടുത്തിയതായി ‘മലയാള മനോരമ’ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലെ നിയമത്തിലെ ഇളവ് അനുസരിച്ച് 5 ലീറ്റർ ഇന്ധനം വില്‍ക്കുമ്പോള്‍ അതില്‍ 25 മില്ലിലിറ്റർ കൂടുകയോ കുറയുകയോ ചെയ്യാം. എന്നാല്‍, ചില പമ്പുകളില്‍ 100 മുതല്‍ 120 മില്ലിലിറ്റർ വരെ വ്യത്യാസമാണ് കണ്ടെത്തിയത്.
അനുവദനീയമായ അളവ് വ്യത്യാസം മുതലെടുത്താണ് പലയിടത്തും ക്രമക്കേട് നടക്കുന്നത്. നോസില്‍ സീല്‍ ചെയ്യുമ്ബോള്‍ തന്നെ 5 ലീറ്ററിന് 25 മില്ലിലിറ്റർ കുറച്ചുവയ്ക്കും. ഇതുവഴി 2 ലീറ്റർ ഇന്ധനം അടിക്കുന്നവർക്ക് 10 മില്ലിലീറ്റർ കുറയും. മെഷീനിലും ബില്ലിലും 2 ലീറ്റർ തന്നെ രേഖപ്പെടുത്തുകയും ചെയ്യും.







