video
play-sharp-fill

ഇന്ധന നികുതി ഭീകരതയ്‌ക്കെതിരെ നടപ്പ് പ്രതിഷേധം: കേരളം മുഴുവൻ നടന്നു പ്രതിഷേധം പ്രകടിപ്പിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ് കോട്ടയത്ത് എത്തി; യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

ഇന്ധന നികുതി ഭീകരതയ്‌ക്കെതിരെ നടപ്പ് പ്രതിഷേധം: കേരളം മുഴുവൻ നടന്നു പ്രതിഷേധം പ്രകടിപ്പിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ് കോട്ടയത്ത് എത്തി; യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാധാരണക്കാര്ക്കു മേൽ അമിത നുകുതി അടിച്ചേൽപ്പിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നടത്തുന്ന പ്രതിഷേധ നടപ്പ് സമരം കോട്ടയത്തുമെത്തി. യൂത്ത് കോൺഗ്രസ് കട്ടിപ്പാറ മണ്ഡലം പ്രസിഡന്റ് ‘അബിൻ താമരശ്ശേരിയാണ് നടപ്പ് പ്രതിഷേധ സമരവുമായി കോട്ടയത്ത് എത്തിയത്. കഴിഞ്ഞ മാസം 20 നാണ് അബിൻ കാസർകോട് നിന്നും പ്രതിഷേധ സമരം ആരംഭിച്ചത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ‘നടപ്പ് പ്രതിഷേധ സമരം’ നടത്തുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇന്ധന നികുതി ഭീകരതയ്‌ക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി ഒറ്റയ്ക്കാണ് അബിൻ സമരം നടത്തുന്നത്. കോട്ടയത്ത് എത്തിയ അബിനെ ഗാന്ധിസ്‌ക്വയറിൽ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയ് ഷോൾ അണിയിച്ച് അബിനെ സ്വീകരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ:ടോം കോര അഞ്ചേരിൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജെനിൻ ഫിലിപ്പ്, അജീഷ് വടവാതൂർ തുടങ്ങിയവർ പങ്കെടുത്തു.