video
play-sharp-fill

ഇന്ധന വില കേരളത്തേക്കാള്‍ കുറവ്; വാഹന ഉടമകളെ ആകര്‍ഷിക്കാന്‍ കേരള കര്‍ണാടക അതിര്‍ത്തികളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ അയല്‍ സംസ്ഥാനങ്ങളിലെ പെട്രോള്‍‍ പമ്പുടമകള്‍

ഇന്ധന വില കേരളത്തേക്കാള്‍ കുറവ്; വാഹന ഉടമകളെ ആകര്‍ഷിക്കാന്‍ കേരള കര്‍ണാടക അതിര്‍ത്തികളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ അയല്‍ സംസ്ഥാനങ്ങളിലെ പെട്രോള്‍‍ പമ്പുടമകള്‍

Spread the love

സ്വന്തം ലേഖിക

കാസര്‍കോട്: ഇന്ധന വില കേരളത്തേക്കാള്‍ കുറവായതിനാൽ കേരളത്തിലെ വാഹന ഉടമകളെ ആകര്‍ഷിക്കാന്‍ കേരള കര്‍ണാടക അതിര്‍ത്തികളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ അയല്‍ സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്ബുടമകള്‍.

കന്നടയിലും മലയാളത്തിലും തയ്യാറാക്കിയ ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തുള്ള കേരള പമ്പിനേക്കാള്‍ ഡീസലിന് 8 രൂപയും പെട്രോളിന് 5 രൂപയും കുറവെന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്. പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ കുറച്ചതിന് പിന്നാലെ കര്‍ണാടകയും തമിഴ്നാടും നികുതിയില്‍ കുറവ് വരുത്തിയതോടെ അതിര്‍ത്തിക്ക് അപ്പുറത്തെ പമ്ബുകളില്‍ പെട്രോളിന് കേരളത്തെക്കാള്‍ വിലക്കുറഞ്ഞത്.

കര്‍ണാടകയിലെ പമ്പില്‍ നിന്ന് ഇന്ധനം നിറച്ചാല്‍ ഡീസലിന് എട്ട് രൂപയും പെട്രോളിന് അഞ്ച് രൂപയും ലാഭിക്കാനാവും. തമിഴ്നാട്ടില്‍ പെട്രോളിന് 3.97 രൂപയും ഡീസലിന് 1.03 രൂപയുടെയും വിലക്കുറവാണുള്ളത്.

ഇത് ചൂണ്ടിക്കാട്ടിയാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വിലക്കുറവ് അറിയിച്ച്‌ തമിഴ്‌നാട് അതിര്‍ത്തിയില്‍ നോട്ടീസുകളും പമ്ബുടമകള്‍ വിതരണം ചെയ്യുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കര്‍ണാടക വില്‍പന നികുതി (കെഎസ്ടി) ഏഴ് രൂപ വീതം കുറച്ചതോടെയാണ് വില വീണ്ടും കുറഞ്ഞത്.

പെട്രോളിന് ലിറ്ററിന് 99.74 രൂപയും ഡീസലിന് 84.23 രൂപയുമാണ് കര്‍ണാടക അതിര്‍ത്തി പെട്രോള്‍ പമ്ബുകളില്‍ ചൊവ്വാഴ്ചയിലെ വില. കാസര്‍കോട്ട് തലപ്പാടി, ഗ്വാളിമുഖം, പെര്‍ള, മുള്ളേരിയ, അഡൂര്‍, ബന്തടുക്ക തുടങ്ങിയ സംസ്ഥാന അതിര്‍ത്തിയോടു ചേര്‍ന്നുള്ള കര്‍ണാടക പെട്രോള്‍ പമ്ബുകളിലും വന്‍ തിരക്കാണ് ദിവസേന അനുഭവപ്പെടുന്നത്.

മാഹിയിലും സമാന സ്ഥിതിയാണുള്ളത്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് അനവധി പേരാണ് ഇന്ധനം നിറയ്ക്കാന്‍ കര്‍ണാടകയിലെത്തുന്നത്. ഇത് കേരളത്തിലെ പെട്രോള്‍ പമ്ബുടമകള്‍ക്ക് നഷ്ടം സംഭവിക്കുന്നതോടൊപ്പം കേരളത്തിൻ്റെ നികുതിയെയും സാരമായി ബാധിക്കുന്നു.