
ഭക്ഷണം കഴിക്കാൻ വാഹനം നിർത്തി ഇറങ്ങിയവർക്കു നേരെ വളര്‍ത്തു നായകളുടെ ആക്രമണം; നായ്കള്‍ പാഞ്ഞടുക്കുന്നതിന്‍റെയും ആക്രമിക്കുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു; പോലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് പരാതി
തൃശൂര്‍: റോഡിൽ വെച്ച് വളര്‍ത്തു നായകള്‍ ആക്രമിച്ചതിന് പോലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് പരാതി. തൃശൂര്‍ ഒല്ലൂർ സ്വദേശി ആഷ്ലിൻ, ആൻമരിയ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.
ഞായറാഴ്ച രാവിലെ മണ്ണുത്തി കാളത്തോട് വെച്ചാണ് സംഭവം. ഭക്ഷണം കഴിക്കാൻ വാഹനം നിർത്തിയപ്പോഴായിരുന്നു നായകൾ ആഷ്ലിന്‍റെയും ആൻ മരിയയെയും നേരെ പാഞ്ഞടുത്തത്.
നായ്കള്‍ പാഞ്ഞടുക്കുന്നതിന്‍റെയും ആന്‍ മരിയയെ ആക്രമിക്കുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നായ ആക്രമിച്ചതിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നാണ് ഇരുവരുടെയും ആരോപണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, നായയുടെ ആക്രമണം ഉണ്ടായതിന് പിന്നാലെ നായയെ കൊണ്ടുവന്നവരും ആക്രമണത്തിനിരയായവരും തമ്മിൽ സംഘർഷമുണ്ടായെന്നാണ് പോലീസ് വിശദീകരണം. രണ്ടു കൂട്ടരും പരാതി നൽകിയിട്ടുണ്ടെന്നും രണ്ടിലും കേസെടുക്കുമെന്നും മണ്ണൂത്തി പോലീസ് അറിയിച്ചു.
Third Eye News Live
0