Spread the love

മുണ്ടക്കയം : പെരുവന്താനം പോലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരന്റെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം

video
play-sharp-fill

പാറാവ് ഡ്യൂട്ടിയ്ക്കിടെ സർവ്വീസ് പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. പോലീസ് സ്റ്റേഷൻ്റെ ഭിത്തിയിലാണ് വെടിയേറ്റത്.

വെടിയൊച്ച കേട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോഴാണ് പോലീസുകാരന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മനസ്സിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടർന്ന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ മൊളൈസ് മൈക്കിളിനെ ഇടുക്കി ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തു.

അശ്രദ്ധമായ് ആയുധം കൈകാര്യം ചെയ്തതിനാണ് സസ്പെൻഷൻ.