video
play-sharp-fill

ബര്‍മൂഡയും ടീഷര്‍ട്ടും മുഖം മൂടുന്ന തൊപ്പിയും കയ്യില്‍ പിക്കാസും..! രാത്രിയില്‍ ഭീകരരൂപത്തിലെത്തി വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; ഭീതിയോടെ പെരിന്തല്‍മണ്ണ; മോഷ്ടാക്കളെ പിടികൂടാനാകാതെ പൊലീസ്

ബര്‍മൂഡയും ടീഷര്‍ട്ടും മുഖം മൂടുന്ന തൊപ്പിയും കയ്യില്‍ പിക്കാസും..! രാത്രിയില്‍ ഭീകരരൂപത്തിലെത്തി വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; ഭീതിയോടെ പെരിന്തല്‍മണ്ണ; മോഷ്ടാക്കളെ പിടികൂടാനാകാതെ പൊലീസ്

Spread the love

സ്വന്തം ലേഖിക

മലപ്പുറം: പെരിന്തല്‍മണ്ണ നഗരത്തിൽ ഭീതി പരത്തി രാത്രിയില്‍ ഭീകര രൂപത്തിലെത്തി മോഷണം നടത്തുന്ന സംഘം.

കഴിഞ്ഞ ദിവസം രാത്രി നഗരത്തില്‍ ഭീകരരുടെ വേഷത്തിലെത്തിയ സംഘം ദേശീയപാതയോരത്തെ മെഡിക്കല്‍ സ്ഥാപനങ്ങളിലടക്കം അഞ്ച് കടകളിലാണ് മോഷണം നടത്തിയത്. പെരിന്തല്‍മണ്ണ-മാനത്തുമംഗലം ബൈപ്പാസില്‍ കക്കൂത്ത് റോഡിലെ ബാഗ് കടയില്‍ നിന്ന് 60, 000 രൂപയാണ് നഷ്ടപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. രാവിലെ കട തുറക്കാന്‍ നോക്കുമ്പോഴാണ് ഷട്ടര്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സിസിടിവി പരിശോധിച്ചപ്പോഴാണ് ഭീകര രൂപത്തിലെത്തിയ ആള്‍ മോഷണം നടത്തുന്നത് കണ്ടത്. ബര്‍മുഡയും ടീഷര്‍ട്ടും മുഖംമൂടുന്ന തൊപ്പിയും ധരിച്ച്‌ പിക്കാസുമായെത്തിയാണ് മോഷ്ടാവ് ഷട്ടറിന്റെ പൂട്ട് പൊളിച്ച്‌ ചില്ലും തകര്‍ത്ത് അകത്ത് കടന്നത്. ഇയാള്‍ മേശവലിപ്പിലെ പണമെടുത്ത് തിരിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

അതോടൊപ്പം ജില്ലാ ആശുപത്രിക്ക് എതിര്‍വശത്തെ മെഡിക്കല്‍ഷോപ്പിലും സര്‍ജിക്കല്‍ സാധനങ്ങളുടെ കടയിലും ഫാന്‍സി കടയിലും അടഞ്ഞുകിടക്കുന്ന കടമുറിയിലും മോഷണം നടന്നു. ദേശീയപാതയോട് തൊട്ടുചേര്‍ന്നുള്ളവയാണ് ഈ സ്ഥാപനങ്ങള്‍. വാഹനങ്ങളും ആളുകളുമുള്ള ഈ ഭാഗത്ത് പിക്കാസുപയോഗിച്ച്‌ പൂട്ട് തകര്‍ത്താണ് അകത്ത് കടന്നിട്ടുള്ളത്.

മൂന്നുമാസത്തിനുള്ളില്‍ നിരവധി മോഷണങ്ങളാണ് പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലുമായി നടന്നത്. ഇതുവരെ മോഷ്ടാക്കളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല.

വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ അടിക്കടിയുണ്ടാകുന്ന മോഷണങ്ങള്‍ വ്യാപാരികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. സിസിടിവികളിലടക്കം മോഷണ ദൃശ്യങ്ങള്‍ പതിയുന്നുണ്ടെങ്കിലും മുഖംമൂടുന്ന തരത്തിലായതിനാല്‍ ആളെ തിരിച്ചറിയാനും സാധിക്കുന്നില്ല. പെരിന്തല്‍മണ്ണ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.