Spread the love

സ്വന്തം ലേഖിക 

video
play-sharp-fill

എറണാകുളം :പെരുമ്പാവൂരില്‍ നടപ്പാതയിലെ സ്ലാബുകള്‍ക്കിടയില്‍ കാല്‍ കുരുങ്ങി വയോധികയ്ക്ക് പരുക്കേറ്റു.

 

ഇന്ന്  രാവിലെ 8.30ന് ആയിരുന്നു അപകടം. ധൃതിയില്‍ നടക്കുന്നതിനിടെ, . സ്ലാബുകള്‍ക്കിടയിലേക്ക് വീട്ടമ്മയുടെ കാല്‍ അകപ്പെടുകയായിരുന്നു. പൊതുപ്രവര്‍ത്തകരുടെയും സമീപത്തുണ്ടായിരുന്നവരുടെയും സഹായത്തോടെ നളിനിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

62 കാരിയായ പെരുമ്പാവൂർ  സ്വദേശിനി നളിനിക്കാണ് പരുക്കേറ്റത്. നളിനി രാവിലെ തിരക്കിട്ട് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പെരുമ്പാവൂർ   ക്ഷേത്രത്തിന് സമീപത്തുള്ള വണ്‍വേ റോഡിലാണ് സംഭവം.

 

അതേസമയം, ഇവിടെ പലയിടങ്ങളിലും റോഡരികിലെ കാനയ്ക്ക് മുകളില്‍ വിരിച്ചിരിക്കുന്ന സ്ലാബുകള്‍ ഇളകി മാറിയ അവസ്ഥയിലാണ്. സ്ലാബുകള്‍ ഇളകിക്കിടക്കുന്നത് നേരത്തെ തന്നെ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.