മുഖ്യമന്ത്രി പോയതോടെ കാലിയായി സദസ്സ് ; അതൃപ്തി അറിയിച്ച്‌ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ അധ്യക്ഷൻ കടക്കൽ അബ്ദുൽ അസീസ് മൗലവി.

മുഖ്യമന്ത്രി പോയതോടെ കാലിയായി സദസ്സ് ; അതൃപ്തി അറിയിച്ച്‌ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ അധ്യക്ഷൻ കടക്കൽ അബ്ദുൽ അസീസ് മൗലവി.

Spread the love

കൊല്ലം : ഇടതുമുന്നണിയുടെ ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സമിതി സദസ്സിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം നടന്നത് നാടകീയ സംഭവങ്ങൾ.

മുഖ്യമന്ത്രി പ്രസംഗം കഴിഞ്ഞ് മടങ്ങുമ്പോൾ പുറകെ സദസ്സിൽ ഉണ്ടായിരുന്ന ജനങ്ങളും പോകുന്നതാണ് കാണാൻ സാധിച്ചത്.ധനമന്ത്രി കെ എൻ ബാലഗോപാലൻ ആളുകളെ പിടിച്ചിരുത്താൻ ശ്രമിച്ചുവെങ്കിലും അത് ഫലവത്തായില്ല.ആളുകള്‍ ഒഴിഞ്ഞുപോകുന്നത് കണ്ട് തന്റെ പ്രസംഗത്തില്‍ തന്നെ അതൃപ്തി അറിയിച്ച്‌ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ അധ്യക്ഷൻ കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം അടുത്തതായി പ്രസംഗിക്കേണ്ടിയിരുന്നത് അബ്ദുൽ അസീസ് മൗലവി ആയിരുന്നു പക്ഷേ എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗം തുടങ്ങുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി വേദി വിടുകയായിരുന്നു.ഇതേ തുടർന്നാണ് ജനങ്ങളും സദസ്സിൽ നിന്നും പോകാൻ ആരംഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീരങ്കി മൈതാനത്തെ പൗരത്വ സംരക്ഷണ സദസിലായിരുന്നു സംഭവം.ഇടത് സ്ഥാനാര്‍ത്ഥി എം.മുകേഷ് ഭരണഘടന വായിച്ചു. 7.40 ന് തുടങ്ങിയ മുഖ്യമന്ത്രിയുടെ പ്രസംഗം ഒരു മണിക്കൂര്‍ നീണ്ടു.സമയത്തിന്റെ ആധിക്യവും പ്രസംഗത്തിന്റെ ദൈർഘ്യവും മൂലം ആയിരിക്കാം ജനങ്ങൾ സദസ്സ് വിട്ടത് എന്നാണ് കരുതുന്നത്