video
play-sharp-fill

പെൻഷൻ കൊടുത്താല്‍ മുടിഞ്ഞുപോകുമെന്നു പറഞ്ഞുകളയരുത്: അത് ആരുപറഞ്ഞാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ജി.സുധാകരൻ: കേരളത്തില്‍ മരണനിരക്കു കുറയുന്നതു സർക്കാരിന്റെ പെൻഷൻ ബാധ്യത വർധിക്കാൻ കാരണമായെന്ന മന്ത്രി സജി ചെറിയാന്റെ പ്രസംഗം വിവാദമായിരുന്നു.

പെൻഷൻ കൊടുത്താല്‍ മുടിഞ്ഞുപോകുമെന്നു പറഞ്ഞുകളയരുത്: അത് ആരുപറഞ്ഞാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ജി.സുധാകരൻ: കേരളത്തില്‍ മരണനിരക്കു കുറയുന്നതു സർക്കാരിന്റെ പെൻഷൻ ബാധ്യത വർധിക്കാൻ കാരണമായെന്ന മന്ത്രി സജി ചെറിയാന്റെ പ്രസംഗം വിവാദമായിരുന്നു.

Spread the love

ആലപ്പുഴ ∙ രാജീവ് ചന്ദ്രശേഖറിനെ കേരളത്തില്‍ എന്തിനാണു കൊണ്ടുവന്നതെന്നു പലർക്കും മനസ്സിലായിട്ടില്ല. പല പുതിയ കാര്യങ്ങളും സംഭവിക്കാൻ പോകുന്നുവെന്ന സൂചനയാണതെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരൻ.

കേരളത്തില്‍ ജാതിയും മതവും നോക്കി വോട്ടു ചെയ്യുന്ന രീതി അവസാനിപ്പിക്കണം. രാഷ്ട്രീയക്കാർ സമുദായ സംഘടനകളുടെ പിറകേ നടക്കരുത്. സമുദായ സംഘടനകളുടെ പിന്തുണയില്ലാതെ കേരളത്തില്‍ ജീവിക്കാൻ പറ്റുന്നില്ലെങ്കില്‍ പിന്നെ ആത്മഹത്യ ചെയ്യുന്നതാണു നല്ലത്. സമുദായവും മതവും അവരുടെ ജോലിയാണു ചെയ്യുന്നത്.

ജനങ്ങളെ ആകർഷിക്കാൻ കഴിഞ്ഞാല്‍ മാത്രമേ നിലനില്‍ക്കൂവെന്ന് ആർഎസ്‌എസും ബിജെപിയും മനസ്സിലാക്കി. ജനങ്ങളെ ആകർഷിച്ച കമ്യൂണിസ്റ്റുകാരും ഇടതുപക്ഷകാരും പണ്ടേ ഇതു മനസ്സിലാക്കിയപ്പോഴാണു കോണ്‍ഗ്രസ് തോറ്റത്. മുതിർന്നവരെ സംരക്ഷിക്കണമെന്നാണു കമ്യൂണിസ്റ്റ് പാർട്ടി പറഞ്ഞിട്ടുള്ളത്. പെൻഷൻ കൊടുത്താല്‍ മുടിഞ്ഞുപോകുമെന്നു പറഞ്ഞുകളയരുത്. അത് ആരുപറഞ്ഞാലും അംഗീകരികരിക്കാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ മരണനിരക്കു കുറയുന്നതു സർക്കാരിന്റെ പെൻഷൻ ബാധ്യത വർധിക്കാൻ കാരണമായെന്ന സൂചനയോടെയുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗം വിവാദമായിരുന്നു. ‘പെൻഷൻ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ വളരെക്കുറവാണ്.

എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അർഥം. ആരോഗ്യ പരിപാലനത്തില്‍ കേരളം ഒന്നാമതാണ്. അതും പ്രശ്നമാണ്. ജനിക്കുന്നതു മാത്രമല്ല, മരിക്കുന്നതും വളരെ കുറവാണ്. 80, 90, 95, 100 വയസ്സുവരെയൊക്കെ ജീവിക്കുന്നവരുണ്ട്’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.