
പീരുമേട്ടിൽ ഹോംസ്റ്റേ കേന്ദ്രീകരിച്ച് അനാശാസ്യം; അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ പിടിയിൽ; പിടിയിലായവരിൽ ഏറ്റുമാനൂർ, പാമ്പാടി സ്വദേശികളും; നടത്തിപ്പുകാരൻ ഓടിരക്ഷപെട്ടു; റിസോർട്ടിൽ സ്ത്രീകളെ താമസിപ്പിച്ചായിരുന്നു അനാശാസ്യം;എം ഡി എം എ ഉൾപ്പെടെയുള്ള ലഹരി മരുന്നുകളും കണ്ടെത്തി; റിസോർട്ട് നടത്തുന്നത് പൊലീസുകാരനെന്ന് സൂചന
സ്വന്തം ലേഖകൻ
പീരുമേട് : പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ക്ലൗഡ് വാലിയെന്ന ഹോംസ്റ്റേ കേന്ദ്രീകരിച്ച് അനാശാസ്യം. അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ പൊലീസ് പിടികൂടി. റിസോർട്ട് നടത്തുന്നത് പൊലീസുകാരനാണെന്ന് സൂചനയുണ്ട്
ഒരു കൽക്കട്ട സ്വദേശിനി, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, തൂത്തുകുടി സ്വദേശിനികളായ രണ്ടുപേർ, ഏറ്റുമാനൂർ സ്വദേശിനി ,താമരശ്ശേരി സ്വദേശിനി എന്നിവർ ഉൾപ്പെടെ അഞ്ച് സ്ത്രീകളാണ് പിടിയിലായത്. കൂട്ടത്തിൽ ഇടപാടിനായെത്തിയ കോട്ടയം പാമ്പാടിക്കാരനും പിടിയിലായി. നടത്തിപ്പുകാരിൽ ഒരാളായ ജോൺസൺ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു.റിസോർട് കേന്ദ്രീകച്ച് അനാശാസ്യം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം നടത്തി വരികയായിരുന്നു. തുടർന്നാണ് പൊലീസ് പരിശോധന നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസുകാരന്റെ ഉടമസ്ഥതയിലുള്ളതാണോ റിസോർട് എന്ന് പൊലീസ് അന്വേഷിച്ചു വരുന്നു. റിസോർട് നടത്തുന്നുവെന്ന പരാതിയിൽ ഇയാൾ പീരുമേട് സ്റ്റേഷനിൽ നിന്നും സ്ഥലം മാറ്റം നേരിട്ട ആളാണ്. റിസോർട് ഉടമ ജിമ്മിച്ചൻ എന്നായാളും പൊലീസുകാരനായ അജിമോൻ എന്നയാളുമാണ് റിസോർട്ടിന്റെ പാർട്ണർമാരെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
പീരുമേട് പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ക്ലൗഡ് വാലിയിൽ എന്ന സ്ഥാപനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇന്ന് ഉച്ചയോടെ ആരംഭിച്ച റെയ്ഡ് രാത്രിയിലാണ് അവസാനിച്ചത്.
റിസോർട്ടിൽ സ്ത്രീകളെ താമസിപ്പിച്ചായിരുന്നു അനാശാസ്യം. ഇടപാടുകാർ പതിവായി എത്തിയിരുന്നു. സ്ത്രീകൾക്ക് 1000 രൂപയായിരുന്നു നൽകിയിരുന്നത്. 2000 റൂം വാടകയും. വ്യാപകമായി എം ഡി എം എ ഉൾപ്പെടെയുള്ള ലഹരി ഉപയോഗവും നടന്നിരുന്നു. ഉപേക്ഷിച്ച നിരവധി മദ്യക്കുപ്പികളും കണ്ടെത്തിയതോടെ ബാറിനു സമാനമായ രീതിയിലാണ് ഹോം സ്റ്റേ പ്രവർത്തിപ്പിച്ചിരുന്നതെന്നു വ്യക്തമായി.
പിടിയിലായവരെ രാത്രിയിൽ തന്നെ മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കി. ഡി വൈ എസ് പി. ജെ. കുര്യാക്കോസിന്റെ നിർദ്ദേശ പ്രകാരം സി. ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഗ്രേഡ് എസ്. ഐ. അജീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൻ ലാൽ, സജി, ജോസ്, ഷംനാസ്, ലാലു ജോമോൻ, വനിതാ പൊലീസ് ഓഫീസർമാരായ ഷെജിന, അൻഫിയ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.