Spread the love

കോട്ടയം: മിക്ക ആളുകള്‍ക്കും ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് പീനട്ട് ബട്ടർ.

video
play-sharp-fill

ചപ്പാത്തി, ബ്രഡ് എന്നിവയില്‍ പീനട്ട് ബട്ടർ പുരട്ടി കഴിക്കാം.
സ്മൂത്തി, ഷേക്ക്, സാലഡ് എന്നിവയിലും പീനട്ട് ബട്ടർ ചേർക്കുന്നു. ഇതിന്റെ രുചിയും ഗുണവും ഇതിനെ ഭക്ഷണക്രമത്തിലെ പ്രധാന ഭാഗമാക്കുന്നു.

എന്നാല്‍, ഇത് ആരോഗ്യത്തിന് എത്രത്തോളം നല്ലതാണ്, പ്രത്യേകിച്ച്‌ കൊളസ്ട്രോളിന്റെ കാര്യത്തില്‍ ? മിതമായ അളവില്‍ കഴിക്കുകയാണെങ്കില്‍, പീനട്ട് ബട്ടർ കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കും എന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. ഇതിന് ചില കാരണങ്ങളുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന മോണോ അണ്‍സാച്ചുറേറ്റഡ്, പോളി അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ LDL (ചീത്ത കൊളസ്ട്രോള്‍) കുറക്കാൻ സഹായിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീനട്ട് ബട്ടർ നാരുകളും പ്ലാന്റ് സ്റ്റെറോളുകളും കൊളസ്ട്രോള്‍ ആഗിരണം ചെയ്യുന്നത് തടയുന്നു. വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. നിലക്കടലയില്‍ സ്വാഭാവികമായുള്ള പ്ലാന്റ് സ്റ്റെറോളുകള്‍ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. എല്ലാ പീനട്ട് ബട്ടറുകളും ഒരുപോലെയല്ല.

കടകളില്‍ കിട്ടുന്ന പല ബ്രാൻഡുകളിലും രുചി കൂട്ടാൻ പഞ്ചസാരയും ഉപ്പും ചേർക്കാറുണ്ട്. ഇത് ദോഷകരമാണ്. പീനട്ട് ബട്ടർ കട്ടപിടിക്കാതിരിക്കാൻ ചേർക്കുന്ന ഈ എണ്ണയില്‍ ‘ട്രാൻസ് ഫാറ്റ്’ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോള്‍ വർധിപ്പിക്കും. പീനട്ട് ബട്ടറില്‍ കലോറി കൂടുതലാണ്. അമിതമായി കഴിച്ചാല്‍ ശരീരഭാരം കൂടാൻ സാധ്യതയുണ്ട്. ഇത് കൊളസ്ട്രോളിനെ ബാധിക്കും.