play-sharp-fill
പത്തു വോട്ടിനു വേണ്ടി കുരിശിന് കുടപിടിച്ച് മുട്ടിലിഴഞ്ഞ് പി.സി ജോർജ് എം.എൽ.എ..! കുരിശിനു മുകളിലിരുന്നു ഫോട്ടോയെടുത്ത കുട്ടികളെക്കൊണ്ടു മാപ്പ് പറയിക്കാൻ പി.സി ജോർജിന്റെ ഉത്തരവ്; ഒത്തു തീർപ്പിനു കുടപിടിച്ച് ഈരാറ്റുപേട്ട പൊലീസും

പത്തു വോട്ടിനു വേണ്ടി കുരിശിന് കുടപിടിച്ച് മുട്ടിലിഴഞ്ഞ് പി.സി ജോർജ് എം.എൽ.എ..! കുരിശിനു മുകളിലിരുന്നു ഫോട്ടോയെടുത്ത കുട്ടികളെക്കൊണ്ടു മാപ്പ് പറയിക്കാൻ പി.സി ജോർജിന്റെ ഉത്തരവ്; ഒത്തു തീർപ്പിനു കുടപിടിച്ച് ഈരാറ്റുപേട്ട പൊലീസും

തേർഡ് ഐ ബ്യൂറോ

കോട്ടയം:  കുരിശിനു മുകളിൽ കയറിയിരുന്നു ചിത്രമെടുത്ത നാലു കുട്ടികളെക്കൊണ്ടു മാപ്പ് പറയിപ്പിക്കാമെന്നു പി.സി ജോർജ് എം.എൽ.എയുടെ ധാരണ. പൂഞ്ഞാർ പള്ളിയുടെ പരാതിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ ക്രിമിനൽക്കേസ് എടുക്കുകയും, ഇതിനു ശേഷം കുട്ടികളെ പള്ളിയുടെ മുന്നിൽ എത്തിച്ച് പരസ്യമായി മാപ്പ് പറയിക്കാമെന്ന ധാരണയിലുമാണ് കേസ് ഒത്തു തീർപ്പാക്കാൻ ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസമാണ് നാലു കുട്ടികൾ കോൺക്രീറ്റിൽ തീർത്ത കുരിശിനു മുകളിൽ കയറി നിന്നും പകർത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കോൺക്രീറ്റ് കുരിശിൽ ഒരാൾ ചാരി നിൽക്കുന്നതും, ബാക്കിയുള്ള മൂന്നു പേർ കുരിശിന്റെ മുകളിൽ കയറി നിൽക്കുന്നതുമാണ് ചിത്രത്തിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെയാണ് പൂഞ്ഞാർ പള്ളി പരാതി നൽകിയത്. ഈ പരാതിയിൽ ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്നു, പി.സി ജോർജിന്റെ ഇടപെടലിനെ തുടർന്നു നാലു കുട്ടികളെയും കണ്ടെത്തുകയും, അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നാലു കുട്ടികളും പ്രായപൂർത്തിയാകാത്ത കുട്ടികളുമായിരുന്നു.

അറിവില്ലാത്ത കുട്ടികൾ, കുരിശിൽ കയറിയിരുന്നു ചിത്രം എടുത്തതിന്റെ പേരിലാണ് ഇപ്പോൾ കുട്ടികളെ കുരിശിൽക്കയറ്റുന്ന രീതിയിൽ അതിരൂക്ഷമായ പ്രതികരണം ഉണ്ടായിരിക്കുന്നത്. തന്റെ വോട്ട് ബാങ്ക് സംരക്ഷിക്കാൻ, കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോയി തുടങ്ങിയ പി.സി ജോർജ് എം.എൽ.എ ക്രൈസ്തവ വോട്ട് ബാങ്ക് ഒപ്പം പിടിക്കുന്നതിനായി സഭയ്ക്കു കീഴ്‌പ്പെടുകയായിരുന്നു.

കുരിശിൽ കയറി നിന്നു ചിത്രമെടുത്ത കുട്ടികളെ, അവരുടെ പ്രായം പോലും പരിഗണിക്കാതെ പൂഞ്ഞാർ പള്ളിയിൽ വച്ചു മാപ്പ് പറയിപ്പിക്കാമെന്ന ധാരണയിലാണ് പി.സി ജോർജ് സംഭവം ഒത്തു തീർപ്പിലാക്കിയത്. പള്ളിയിൽ, പള്ളി അധികാരികളും, പള്ളിയുടെ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും എല്ലാവരും നോക്കി നിൽക്കെ കുട്ടികൾ മാപ്പ് പറയുമെന്നാണ് പി.സി ജോർജ് ഉണ്ടാക്കിയിരിക്കുന്ന ധാരണ. കുട്ടികളെ അവരുടെ മനസിന് വ്യഥയുണ്ടാക്കുന്ന രീതിയിൽ പള്ളിയിൽ വച്ച് മാപ്പ് പറയിപ്പിക്കാനുള്ള പി.സി ജോർജിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

കുട്ടികളെ ഇത്തരത്തിൽ മാപ്പ് പറയിപ്പിക്കുന്നതിനെതിരെ ബാലാവകാശ കമ്മിഷൻ കേസെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും, ബാലാവകാശ കമ്മിഷനും, ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.