
കോട്ടയം : പൂഞ്ഞാർ പാലാ ഉൾപെടെ 40 മണ്ഡലങ്ങളിൽ ബിജെപി ജയിക്കും, 2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകുമെന്ന് ബിജെപി നേതാവ് പിസി ജോർജ്.
മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടിയായി ബിജെപി മാറുമെന്നും. കേരള കോൺഗ്രസ് പിരിച്ചു വിടണം, ക്രിസ്ത്യാനിക്ക് എന്ത് കിട്ടി എന്ന് അവർ പറയട്ടെ. കെഎം മാണിയും പിജെ ജോസഫും എല്ലാം അതീവ സമ്പന്നൻ ആയി.
ക്രിസ്ത്യൻ സമൂഹത്തിന്റെ സ്വാധീനം കേരളത്തിൽ കുറഞ്ഞു. സ്ഥാനാർഥി പട്ടികയിൽ നിരവധി ക്രിസ്ത്യൻ സ്ഥാനാർഥികൾ ഇടം പിടിച്ചു. കോട്ടയത്ത് പത്തിൽ കൂടുതൽ പഞ്ചായത്ത് ബിജെപി പിടിക്കും. 4 ൽ കൂടുതൽ മെമ്പർമാർ കോട്ടയം ജില്ലാ പഞ്ചായത്തിൽ കിട്ടും തുടങ്ങി ഒട്ടേറെ കാര്യങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിസി ജോർജ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം പാലക്കാട് എംഎൽഎ രാഹുൽ കൂട്ടത്തിന്റെ വിഷയത്തിലും പിസി ജോർജ് പ്രതികരിച്ചു, ഈരാറ്റുപേട്ടക്ക് നാണക്കേട് ഉണ്ടാക്കുന്ന ഒന്നും ഞാൻ പറയില്ല. പക്ഷേ രാഹുൽ മാങ്കൂട്ടത്തിലിനെ ചെവിക്കല്ലിന് അടി കൊടുത്ത് മാനസിക രോഗ ആശുപത്രിയിൽ ആക്കണം. നല്ല ചെറുക്കൻ ആണ്, പക്ഷെ അസുഖം ആയി പോയി. ആശുപത്രിയിൽ കിടന്നാൽ നന്നാകുമെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.







