പിസി ജോർജിന്റെ വർഗീയ പരാമർശം; നടപടി വൈകുന്നത് ആഭ്യന്തരവകുപ്പിന്റെ അനാസ്ഥ; എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ്
ഈരാറ്റുപേട്ട : പി.സി ജോർജിന്റെ വർഗീയ പരാമർശത്തിനെതിരെ നടപടിയെടുക്കാൻ വൈകുന്നത് ആഭ്യന്തരവകുപ്പിന്റെ അനാസ്ഥയെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ്.
2025 ജനുവരി 06 ന് ജനം ടിവിയിൽ നടത്തിയ ഡിബേറ്റ് പ്രോഗ്രാമിൽ ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗത്തെ അധിക്ഷേപിച്ച് സംസാരിക്കുകയും, വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുവാൻ നടത്തിയ ആസൂത്രിത ശ്രമങ്ങൾക്കെതിരെ എസ്ഡിപിഐയും, യൂത്ത് ലീഗും മറ്റു വിവിധ സംഘടനകൾ നൽകിയ പരാതിയിൽ മേൽ പോലീസ് യാതൊരുവിധ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്.
മതേതരത്വവും ജനാധിപത്യവും മഹത്തായ ഭരണഘടനയും നിലവിലുള്ള ഇന്ത്യ രാജ്യത്ത് ഒരു മതവിഭാഗം പാക്കിസ്ഥാനിലേക്ക് പോകണമെന്നടക്കം, മുസ്ലീങ്ങളെല്ലാം വർഗീയവാദികളാണെന്നതടക്കം, ക്രിക്കറ്റ് മത്സരങ്ങൾ പോലും വർഗീയമായി ചിത്രീകരിച്ച പി.സി ജോർജ് സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമാ നടി നൽകിയ പരാതിയിലും, ജനകീയ സമരങ്ങൾ നടത്തിയവർക്കെതിരെയും മണിക്കൂറുകൾക്കകം നടപടി സ്വീകരിച്ച കേരള പോലീസ് കേരളത്തിന്റെ മതസൗഹാർദത്തെയും സാമൂഹിക അന്തരീക്ഷത്തെയും തകർക്കുവാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന പി.സി ജോർജിനെതിരെ നടപടി സ്വീകരിക്കാൻ വൈകുന്നത് ആഭ്യന്തരവകുപ്പിന്റെ തികഞ്ഞ അനാസ്ഥയുടെ തുടർക്കഥയാണെന്ന് അദ്ദേഹം പറഞ്ഞു.