play-sharp-fill
നാരി വേഷത്തിൽ മോഷണം നടത്തിയ നരനെ പോലീസ് പൊക്കി; പ്രതി പോലീസ് പിടിയിലാവുന്നത് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

നാരി വേഷത്തിൽ മോഷണം നടത്തിയ നരനെ പോലീസ് പൊക്കി; പ്രതി പോലീസ് പിടിയിലാവുന്നത് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ട് ലക്ഷം രൂപയോളം വിലവരുന്ന ആന്തൂറിയം ചെടികള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. കൊല്ലം ചവറ പുതുക്കാട് കിഴക്കതില്‍ മുടിയില്‍ വീട്ടില്‍ വിനീത് ക്ലീറ്റസാണ് (28) അറസ്റ്റിലായത്.

അമരവിള കൊല്ലയില്‍ മഞ്ചാംകുഴി ഗ്രീന്‍ ഹൗസില്‍ ഐ.ആര്‍.ഇ റിട്ട. ഉദ്യോഗസ്ഥനായ ജപമണിയുടെ ഭാര്യ വിലാസിനിഭായി വീട്ടില്‍ നട്ടുവളര്‍ത്തിയിരുന്ന പ്രത്യേക ഇനത്തില്‍പ്പെട്ട 200 ഓളം ആന്തൂറിയം ചെടികളാണ് ഇയാള്‍ കവര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പും പ്രതി സ്ത്രീവേഷം ധരിച്ചെത്തി മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.2011 മാര്‍ച്ചിലും ആന്തൂറിയം ചെടികള്‍ മോഷ്ടിക്കാനായി ഇയാള്‍ വേഷം മാറി വീട്ടിലെത്തിയിരുന്നു.സി.സി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഫെയ്സ്ബുക്ക് വഴിയാണ് പ്രതി ചെടികള്‍ വിറ്റഴിച്ചിരുന്നത്. മോഷണത്തിന് ശേഷം പ്രതി ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. ജപമണിയും ഭാര്യ വിലാസിനി ഭായിയും അലങ്കാരച്ചെടികളുടെ പരിപാലനത്തിന് 2017ല്‍ രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയവരാണ്.