video
play-sharp-fill

കോട്ടയം, മുഹമ്മ ബോട്ട് ജെട്ടികളിൽ നിന്നും പാതിരാമണൽ ദ്വീപ് , തണ്ണീർ മുക്കം ബണ്ട് , കുമരകം വഴി പുതിയ ടുറിസം ബോട്ട് സർവീസ് ആരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ: ടൂറിസം പദ്ധതികളുടെ ഭാഗമായി ഡയറക്ടർ പാതിരാമണൽ ദ്വീപ് സന്ദർശിച്ചു

കോട്ടയം, മുഹമ്മ ബോട്ട് ജെട്ടികളിൽ നിന്നും പാതിരാമണൽ ദ്വീപ് , തണ്ണീർ മുക്കം ബണ്ട് , കുമരകം വഴി പുതിയ ടുറിസം ബോട്ട് സർവീസ് ആരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ: ടൂറിസം പദ്ധതികളുടെ ഭാഗമായി ഡയറക്ടർ പാതിരാമണൽ ദ്വീപ് സന്ദർശിച്ചു

Spread the love

കുമരകം: പാതിരാമണൽ ദ്വീപിന്റെ വികസനവുമായി ബന്ധപ്പെട്ട് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ ഐ.എ.എസ് പാതിരാമണൽ സന്ദർശിച്ചു. പാതിരാമണലിലേയ്ക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നത്തിന് വേണ്ടി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം. ആലപ്പുഴയിൽ നിന്നും കുട്ടനാട് ചുറ്റി കായൽ സൗന്ദര്യം ആസ്വദിച്ച് പാതിരാമണൽ സന്ദർശിച്ചു പോകുന്നതിനായി ജലഗതാഗത വകുപ്പിൻ്റെ കീഴിൽ കുട്ടനാട് സഫാരി ബോട്ട് പുതുതായി ആരംഭിക്കുമെന്നും ജലഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ അടുത്ത ദിവസം പാതിരാമണൽ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാതിരാമണൽ ദ്വീപ് വികസനത്തിൻ്റെ ഭാഗമായാണ് സന്ദർശനം. അനന്തമായ സാധ്യതകളാണ് പാതിരാമണൽ വഴി ആലപ്പുഴക്കും ജലഗതാഗത വകുപ്പിനും പ്രയോജനപ്പെടുന്നത്. അതിൻ്റെ ഫലമായി കൂടുതൽ വികസന പദ്ധതികളാണ് മുഹമ്മ പഞ്ചായത്തും ജലഗതാഗത വകുപ്പും ചേർന്ന് ആസൂത്രണം ചെയ്യുന്നതിന് വേണ്ടി ആലോചിക്കുന്നത്. പ്രകൃതി ഭംഗി നില നിർത്തി കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ആണ് പദ്ധതി.

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പുതിയ പദ്ധതികളാണ് പതിരമാണലിൽ ഒരുക്കുന്നത്. കഴിഞ്ഞ വർഷം ആലപ്പുഴയിൽ നിന്നുള്ള വേഗ, സി- കുട്ടനാട് ബോട്ടുകളുടെ കളക്ഷൻ 3 കോടി രൂപയൂം ജലഗതാഗത വകുപ്പിൻ്റെ കീഴിൽ മുഹമ്മ ജെട്ടിയിൽ നിന്നും സ്പെഷ്യൽ ബോട്ട് സർവീസ് വഴി 10 ലക്ഷം രൂപയുമാണ് വകുപ്പിന് കിട്ടിയത്. ആലപ്പുഴയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനായാണ് പുതിയ കുട്ടനാട് സഫാരി ബോട്ട് ആരംഭിക്കുന്നതിന് ആലോചിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടുകൂടി കോട്ടയം ജില്ലയിലെയും ആലപ്പുഴ ജില്ലയിലെയും ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് ഉണ്ടാകുമെന്നും ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ സാധ്യതകൾ ഉണ്ടാകുമെന്നും ജലഗതാഗത വകുപ്പ് ഡയറക്ടർ പറഞ്ഞു. കൂടാതെ കോട്ടയം, മുഹമ്മ ജെട്ടികളിൽ നിന്നും പാതിരാമണൽ ദ്വീപ് , തണ്ണീർ മുക്കം ബണ്ട് , കുമരകം വഴി പുതിയ ടുറിസം ബോട്ട് സർവീസ് ആരംഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.

മുഹമ്മ പഞ്ചായത്ത് പ്രസിഡൻ്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡൻ്റ് എൻ ടി റെജി, പഞ്ചായത്ത് അംഗം നസീമ, സെക്രട്ടറി മഹീദരൻ ,
ജല ഗതാഗത വകുപ്പ് ഫിനാൻസ് ഓഫീസർ മനോജ് പി, മെക്കാനിക്കൽ എഞ്ചിനീയർ എം വി അരുൺ , ട്രാഫിക് സൂപ്രണ്ട്
എം സുജിത്, സീനിയർ സൂപ്രണ്ട് സിനി, മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ, പ്രോജക്ട് കോൺസൾട്ട് നവീൻ, പ്രവീൺ എന്നിവർ ഡയറക്ടറെ അനുഗമിച്ചു.