
അമ്മ വഴക്കു പറഞ്ഞതിന് പതിമൂന്നുകാരൻ വീടുവിട്ടു പോയി: വൈക്കത്താണ് വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കിയ സംഭവം: ഒടുവിൽ സംഭവിച്ചതിങ്ങനെ
വൈക്കം: പതിമൂന്നുകാരനെ കാണാതായത് ഇന്നലെ വൈക്കത്ത് ഏറെ പരിഭ്രാന്തി പരത്തി.
ട്യൂഷനു പോകാത്തതിന് മാതാവ് വഴക്കു പറഞ്ഞതാണ് കുട്ടി പിണങ്ങി പോകാൻ കാരണം. 13കാരൻ സൈക്കിളിൽ വീടുവിട്ടുപോവുകയായിരുന്നു.. ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും പോലീസും നാലുപാടും പരക്കം പാഞ്ഞ് അന്വേഷിച്ചു.
നാലു മണിക്കൂറിനു ശേഷം കുട്ടി വീട്ടിൽ തിരിച്ചെത്തിയതോടെ ബന്ധുക്കളുടേയും മറ്റും പിരിമുറുക്കം അയഞ്ഞു. വൈക്കംകാരയിൽ സ്വദേശിയും വൈക്കം നഗരത്തിലെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമായ കുട്ടിയേയാണ് ഇന്ന് ആറിനു ശേഷം കാണാതായത്. പിതാവിനൊപ്പം വീടിന് സമീപത്തെ പുരയിടത്തിൽ കുട്ടികൾ കളിക്കുന്നിടത്ത്
നിൽക്കുമ്പോഴാണ് കുട്ടി ട്യൂഷനു പോകാത്തതിന് മാതാവ് പിതാവിൻ്റെ ഫോണിൽ വിളിച്ച് വഴക്കുപറഞ്ഞത്. പരീക്ഷ നടക്കുന്നതിനാൽ ട്യൂഷനു പോകാതിരുന്നത് ശരിയായില്ലെന്ന് മാതാവ് കുട്ടിയോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാവ് ശകാരിച്ചതിൻ്റെ വിഷമത്തിൽ വീട്ടിലിരുന്ന ലേഡി ബേഡ്സൈക്കിളിൽ കുട്ടി പോകുകയായിരുന്നു. പലയിടത്തും അന്വേഷിച്ചിട്ട് കാണാതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.പോലീസ് പ്രദേശത്തെ സിസിടിവികൾ
പരിശോധിച്ചും കായലോര ബീച്ച്, പാർക്കുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങി പല സ്ഥലങ്ങളിലും അന്വേഷിച്ചു വലഞ്ഞു. ബന്ധുക്കളും നാട്ടുകാരും നഗരസഭ കൗൺസിലർ അശോകൻ വെള്ളവേലിയും ബന്ധുവീടുകളിലടക്കം പലയിടങ്ങളിലും അന്വേഷിച്ചു പോയി. കാരയിൽ
ഭാഗത്തിനു പടിഞ്ഞാറു ഭാഗത്തുള്ള ശ്രീനാരായണപുരത്ത് പോയിരുന്ന 13കാരൻ സങ്കടത്തിന് അയവു വന്നപ്പോൾ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങിവന്നു.