Spread the love

പത്തനംതിട്ട: റബർ തോട്ടത്തില്‍ കടുവയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വനിതാ ടാപ്പിംഗ് തൊഴിലാളിക്ക് വീണ് പരിക്കേറ്റു.

video
play-sharp-fill

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ പത്തനംതിട്ട കുമ്പഴത്തോട്ടത്തിലാണ് വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. എസ്റ്റേറ്റിലെ പ്ലാങ്കാട്, തവാർണ്ണയ്ക്ക് സമീപത്തെ റബ്ബർ തോട്ടത്തില്‍ വച്ചാണ് തൊഴിലാളികള്‍ കടുവയെ കണ്ടത്.

റബ്ബർ ടാപ്പിങ്ങിനായി പോവുകയായിരുന്ന തൊഴിലാളി ദമ്പതികളായ ചെങ്ങറ, പാറക്കമണ്ണില്‍, ഷാജിയും മിനിയും ആണ് കടുവയുടെ മുൻപില്‍ പെട്ടത്. ഭയന്ന് ഓടുന്നതിനിടെ കുഴിയില്‍ വീണ മിനിയുടെ തോളെല്ലിന് പൊട്ടലേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോന്നി മെഡിക്കല്‍ കോളേജിലും, കോന്നിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നാലിടത്തായാണ് പ്രദേശവാസികള്‍ കടുവയെ കണ്ടത്. വനംവകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. എസ്റ്റേറ്റില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തിയ ശേഷം കൂട് സ്ഥാപിച്ച്‌ കടുവയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച കെ യു ജനിഷ് കുമാർ എംഎല്‍എ പറഞ്ഞു.