video
play-sharp-fill
ബ്ലസിയുടെ മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തുള്ള കനാലിൽ നിന്ന്; പത്തനംതിട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ബ്ലസിയുടെ മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തുള്ള കനാലിൽ നിന്ന്; പത്തനംതിട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

പത്തനംതിട്ട: യുവതിയെ കാനലിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി ചെറുകോൽ അന്ത്യാളൻ കാവിൽ കൊന്നയ്ക്കൽ വീട്ടിൽ സജിയുടെ ഭാര്യ ബ്ലസി (30)യെ തോട്ടുങ്കൽപ്പടിയിലെ പി ഐ പി. കനാലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സജിയുടെ അമ്മ പുലർച്ചെ അഞ്ച് മണിയോടെ എഴുന്നേറ്റ് നോക്കുമ്പോൾ വീടിന്‍റെ മുൻവശത്തെ കതക് തുറന്ന നിലയിലാണ് കണ്ടതെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ഭർത്താവ് സജിയെ വിളിച്ചുണർത്തി ബ്ലെസിയെ അന്വേഷിച്ചപ്പോഴാണ് ഇവരെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് അയൽപക്കത്തും ബന്ധുവീടുകളിൽ വിളിച്ച് അന്വേഷിച്ചത്. ഇതിന് പിന്നാലെ സജി ആറന്മുള സ്റ്റേഷനിൽ എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലസിയെ കാണാനില്ലെന്ന പരാതിയുമായി സജി ആറന്മുള പോലീസ് സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്ത് തോട്ടുങ്കൽപ്പടിയിലെ പി ഐ പി കനാലിൽ മൃതദേഹം കണ്ടതായി അറിയുന്നത്. മുമ്പ് ഗൾഫിൽ ജോലി ചെയ്തിരുന്ന സജി ഏതാനും വർഷങ്ങൾക്ക് മുമ്പാണ് മടങ്ങിയെത്തിയത്. നിലവിൽ ടാങ്കറിൽ വെള്ളമെത്തിക്കുന്ന ജോലിയാണ്.

ആറന്മുള പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃത ശരീരത്തിൽ മുറിവുകളില്ല, ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബാംഗ്ലൂരിൽ പഠിച്ചു വളർന്ന ബ്ലസി ബി കോം ബിരുദദാരിയാണ്. രണ്ടുവയസുള്ള കുട്ടിയുണ്ട്.