video
play-sharp-fill

കാണാനെത്തുന്ന സ്ത്രീകളോട്  ഭര്‍ത്താവിന് മറ്റൊരു  സ്ത്രീയുമായി ബന്ധമുണ്ടെന്നറിയിക്കും;തേങ്ങ എടുത്ത് കറക്കി ബന്ധമുള്ള സ്ത്രീയെ കണ്ടെത്തിയെന്ന് വിശ്വസിപ്പിക്കും;ആഭിചാര പ്രവര്‍ത്തനം നടത്തി ആളുകളില്‍ നിന്ന് പണം തട്ടിയ കേസിൽ  പത്തനംതിട്ടയിലെ മറ്റൊരു  സിദ്ധൻ  കൂടി പിടിയിൽ ;സിദ്ധൻ കുടുങ്ങിയത് കുടുംബശ്രീ പ്രവര്‍ത്തകരുടെ പരാതിയില്‍

Spread the love

പത്തനംതിട്ട: ആഭിചാര പ്രവര്‍ത്തനം നടത്തി ആളുകളില്‍ നിന്ന് പണം തട്ടിയ മന്ത്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തു . പത്തനംതിട്ട കോന്നിയില്‍ ഐരവണ്‍ മാടത്തേത്ത് വീട്ടില്‍ ബാലനാണ് പൊലീസ് പിടിയിലായത്. അര്‍ബുദ രോഗിയില്‍ നിന്ന് പൂജയ്‌ക്കെന്ന പേരില്‍ ഇയാള്‍ വിവിധ ഘട്ടങ്ങളിലായി നാലുലക്ഷം രൂപയും തട്ടിയെടുത്തിരുന്നു.

സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇയാള്‍ സ്ഥിരം മന്ത്രവാദം നടത്തിയത്. കോന്നിയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ പരാതിയിലാണ് പൊലീസ് നടപടി. ഈ സിദ്ധന്‍ ചെയ്തിരുന്നത് കാണാനെത്തുന്ന സ്ത്രീകളോട് നിങ്ങളുടെ ഭര്‍ത്താവിന് വേറെ സ്ത്രീയുമായി ബന്ധമുണ്ടെന്നറിയിക്കും. അത് അവരെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും. അതിന്റെ ഭാഗമായി ഒരു തേങ്ങ എടുത്ത് കറക്കിയ ശേഷം അതിന്റെ കണ്ണ് വരുന്ന ദിശയിലാണ് ഭര്‍ത്താവിന് ബന്ധമുള്ളതെന്നും ഭര്‍ത്താവിനെ നഷ്ടപ്പെടുമെന്നും ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിക്കും. തുടര്‍ന്ന് പലവീടുകളിലും ഇതേചൊല്ലി കലഹവും പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

അര്‍ബുദരോഗിയില്‍ നിന്നും രോഗശാന്തി ഉറപ്പ് നല്‍കി വിവിധ ഘട്ടങ്ങളില്‍ ഇയാള്‍ നാലുലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. ഭര്‍ത്താവ് പോലും അറിയാതെ സ്വര്‍ണാഭരണങ്ങള്‍ വിറ്റാണ് ഈ സ്ത്രീ ഇയാള്‍ക്ക് പണം നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം മലയാലപ്പുഴയില്‍ നിന്ന് കുട്ടികളെ ദ്രേഹോപദ്രവം ചെയ്യുന്ന മറ്റൊരു മന്ത്രവാദിയെ പിടികൂടിയിരുന്നു. പത്തനംതിട്ടയിലെ നരബലിക്ക് പിന്നാലെ ആഭിചാരപ്രവര്‍ത്തികള്‍ ചെയ്യുന്ന ആളുകളെ കുറിച്ച്‌ പരിശോധനാ നടത്താന്‍ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group