
പത്തനംതിട്ടയിൽ പ്രശ്ന പരിഹാരത്തിനായി പോലീസ് സ്‌റ്റേഷനിലെത്തിയ ഹൃദ്രോഗിയെ മര്‍ദ്ദിച്ച് എസ്‌ഐ; മധ്യവയസ്കനെ തല്ലിച്ചതച്ചത് സ്റ്റേഷനിലെ കസേരയില്‍ ഇരുന്നതിന്
സ്വന്തം ലേഖിക
പത്തനംതിട്ട: പോലീസ് സ്റ്റേഷനില്‍ കുടുംബപ്രശ്നം പരിഹരിക്കാൻ എത്തിയ ഹൃദ്രോഗിയെ മര്‍ദിച്ച് എസ്‌ഐ.
സ്റ്റേഷനില്‍ വച്ച് കസേരയില്‍ ഇരുന്നതിനെ ചൊല്ലി എസ്‌ഐ അനൂപ് ദാസ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ അയൂബ് ഖാനാണ് മര്‍ദ്ദനത്തിരയായത്. ആൻജിയോപ്ലാസ്റ്റിയും രണ്ട് ആൻജിയോഗ്രാമും കഴിഞ്ഞ് ചികിത്സ തുടരുന്നയാളാണ് അയൂബ്.
പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ചിലിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയൂബും മരുമകനും തമ്മില്‍ വീട്ടില്‍ വാക്കേറ്റമുണ്ടാവുകയും ഇത് കയ്യാങ്കളിയിലെത്തുകയും ചെയ്തു.
ഇത് പരിഹരിക്കാനായി പത്തനംതിട്ട സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു എസ്‌ഐ അനൂപ് ദാസ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
അയൂബിനെ അകത്തേക്ക് വിളിച്ചപ്പോള്‍ കസേരയില്‍ ഇരുന്നതിന്റെ പേരിലാണ് തല്ലിച്ചതച്ചതെന്ന് ഭാര്യ പറയുന്നു.
Third Eye News Live
0