കോട്ടയം പാറത്തോട് ഗ്രാമപഞ്ചായത്തിലെ ജല ജീവൻ മിഷൻ കുടിവെള്ള പദ്ധതി; നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

Spread the love

കോട്ടയം : പാറത്തോട് ഗ്രാമപഞ്ചായത്തിലെ ജല ജീവൻ മിഷൻ പദ്ധതിയുടെ നിർമാണോദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

രണ്ടു വർഷം കൊണ്ടു എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാകുന്ന പഞ്ചായത്തായി പാറത്തോട് മാറുമെന്നും അദ്ദേഹം പറഞ്ഞു. ജൽജീവൻ മിഷൻ പദ്ധതിയിൽ നിന്ന് 65 കോടി രൂപയും കെ.ആർ.ഡബ്ലിയു.എസ്.എ യുടെ 10 കോടി രൂപയും ഉപയോഗിച്ച് പഞ്ചായത്തിലെ 6200 കുടുംബങ്ങൾക്ക് ശുദ്ധജലം ഒരുക്കുകയാണ് ലക്ഷ്യം.

കാഞ്ഞിരപ്പള്ളി
സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അദ്ധ്യക്ഷനായി.
ആൻ്റോ ആൻറണി എം.പി. സന്നിഹിതനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം റ്റി.ജെ.മോഹനൻ, അഡ്വ. സാജൻ കുന്നത്ത്, ഡാനി ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വിജയമ്മ വിജയലാൽ, വൈസ് പ്രസിഡന്റ്‌ ജിജി ഫിലിപ്പ്
സ്ഥിരം സമിതി അധ്യക്ഷരായ ജോണിക്കുട്ടി മഠത്തിനകം, സോഫി ജോസഫ്, ബീന ജോസഫ്, പഞ്ചായത്തംഗങ്ങളായ റ്റി. രാജൻ
കെ. കെ. ശശികുമാർ,ഡയസ് കോക്കാട്ട്, ഷെർലി വർഗീസ്, കെ. യു. അലിയാർ, സുമീന അലിയാർ, ജോസിന അന്ന ജോസ്, ആന്റണി ജോസഫ്, ബിജോജി തോമസ്
ഏലിയാമ്മ ജോസഫ്, സിന്ധു മോഹനൻ, കെ. എ. സിയാദ്, ഷാലിമ്മ ജെയിംസ്, കെ. പി. സുജിലൻ, റോജി ബേബി, പാറത്തോട് സെക്രട്ടറി എൻ. അനൂപ് പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോർജ്ജ്‌കുട്ടി ആഗസ്‌തി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ജെ. തോമസ് കട്ടയ്ക്കൽ, പി. കെ. ബാലൻ, അഡ്വ. എൻ ജെ കുര്യാക്കോസ്, വി.എം ഷാജഹാൻ, ബിനു ഇല്ലിക്കമുറി, സിബി നമ്പൂടാകം, റ്റി. എ. സൈനിലാബുദ്ധീൻ, ടി. കെ. നൂഹ്
സിബിച്ചൻ ഇടമുള, പാറത്തോട് വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് യൂണിറ്റ് പി. ഐ. ഫൈസൽ എന്നിവർ പങ്കെടുത്തു.