video
play-sharp-fill

പത്തനംതിട്ട പോക്‌സോ കേസിൽ അന്വേഷണം വിദേശത്തേയ്ക്കും ;  പ്രതികളിൽ വിദേശത്തുള്ളയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും, ഇതുവരെ 28 പേർ അറസ്റ്റിലായി

പത്തനംതിട്ട പോക്‌സോ കേസിൽ അന്വേഷണം വിദേശത്തേയ്ക്കും ; പ്രതികളിൽ വിദേശത്തുള്ളയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും, ഇതുവരെ 28 പേർ അറസ്റ്റിലായി

Spread the love

പത്തനംതിട്ട : ദളിത് പെൺകുട്ടിയെ പീഡിൽ അന്വേഷണം വിദേശത്തേയ്ക്കും. പ്രതികളിൽ വിദേശത്ത് ഉള്ള ആൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. കേസിൽ ഡിഐജി അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിൽ അന്വേഷണസംഘം വിപുലീകരിച്ചു. അറസ്റ്റിലായവരുടെ എണ്ണം 28 ആയി.

അറുപത്തി രണ്ട് പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം കൂടുകയാണ്. മൊഴിയുടെ അടിസ്ഥാനത്തിൽ പലരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ജില്ലയ്ക്കുള്ളിലെ മുഴുവൻ പ്രതികളെയും രണ്ട് ദിവസത്തിനകം പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്. തിരിച്ചറിഞ്ഞ പ്രതികളുടെ ഫോൺകോൾ ലൊക്കേഷൻ ട്രാക്ക് ചെയ്തിട്ടുണ്ട്.

വീണ്ടും കൗൺസിലിംഗ് നടത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. ഡിജിറ്റൽ തെളിവുകൾ കണ്ടെത്താൻ പ്രയാസമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കേസിൽ അന്വേഷണസംഘത്തെ വിപുലീകരിച്ചു. DIG അജിത ബീഗത്തിന്റെ മേൽ നോട്ടത്തിലാണ് അന്വേഷണം. പത്തനംതിട്ട എസ്പി വി ജി വിനോദ് കുമാർ ,ഡിവൈഎസ്പി എസ് നന്ദകുമാർ ഉൾപ്പെടെ ഇരുപത്തിയഞ്ച് പേരാണ് സംഘത്തിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group