video
play-sharp-fill
രോഗികളെ ചുമന്ന് താഴെയിറക്കേണ്ട അവസ്ഥ ; പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ട് ദിവസങ്ങളേറെ ; സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങൾ പോലും പരിഹരിക്കാനാവാതെ ആരോഗ്യ മന്ത്രി

രോഗികളെ ചുമന്ന് താഴെയിറക്കേണ്ട അവസ്ഥ ; പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ട് ദിവസങ്ങളേറെ ; സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങൾ പോലും പരിഹരിക്കാനാവാതെ ആരോഗ്യ മന്ത്രി

പത്തനംതിട്ട : സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങൾ പോലും പരിക്കാനാവാതെ ആരോഗ്യ മന്ത്രി. പത്തനംതിട്ട  ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ട് നാളേറയായി. ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോഗികളെ ചുമന്ന് താഴെയിറക്കേണ്ട ദുരവസ്ഥയിലാണ് ആശുപത്രി ജീവനക്കാർക്ക്.

ലിഫ്റ്റ് നിലച്ചതോടെ ആശുപത്രിയിലെത്തുന്ന രോഗികളെ ചുമന്നാണ് താഴെ ഇറക്കുന്നത്,  സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഒരാഴ്ചയായി ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായിട്ട്, നിത്യേനെ ഒട്ടനവധി രോഗികൾ എത്തുന്ന ആശുപത്രിയിൽ ഇതുവരെയായിട്ടും ലിഫ്റ്റിന്റെ പ്രശ്നം പരിഹരിച്ചിട്ടില്ല. സർജറി കഴിഞ്ഞ രോഗികളെ ഉള്‍പ്പെടെയാണ് ജീവനക്കാർ ചുമന്ന് താഴേക്കിറക്കുന്നത്.

ലിഫ്റ്റ് തകരാറിലായതോടെ വളരെയധികം ബുദ്ധിമുട്ടിലാണെന്ന് ജീവനക്കാർ പറയുന്നു. ആരോഗ്യമന്ത്രി വീണ ജോർജിന്റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ദിവസങ്ങളായിട്ടുള്ള ഈ ദുരവസ്ഥ എന്നുള്ളതാണ് ഏറ്റവും പരിതാപകരമായ കാര്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group