video
play-sharp-fill

എ പി ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ പത്തനംതിട്ട സിപിഐയില്‍ പൊട്ടിത്തെറി; ലോക്കല്‍ കമ്മിറ്റിയില്‍ കൂട്ടരാജി; പെരിങ്ങനാട് വടക്ക് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ ഒന്നടങ്കം രാജിവച്ചു

എ പി ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ പത്തനംതിട്ട സിപിഐയില്‍ പൊട്ടിത്തെറി; ലോക്കല്‍ കമ്മിറ്റിയില്‍ കൂട്ടരാജി; പെരിങ്ങനാട് വടക്ക് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ ഒന്നടങ്കം രാജിവച്ചു

Spread the love

പത്തനംതിട്ട: ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എ പി ജയനെ പുറത്താക്കിയതിന് പിന്നാലെ പത്തനംതിട്ട സി പി ഐയില്‍ പൊട്ടിത്തെറി.

പെരിങ്ങനാട് വടക്ക് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ ഒന്നടങ്കം രാജിവച്ചു. പതിനഞ്ച് അംഗങ്ങളാണ് ഉണ്ടായിരുന്നത്.

ജയൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച്‌ എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനധികൃത സ്വത്ത് സമ്ബാദനം, വീടിന് സമീപം കോടികള്‍ മുടക്കി നിര്‍മ്മിച്ച പശുഫാം, തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തെ ഫണ്ട് പിരിവിന്റെ കണക്ക് പാര്‍ട്ടിയെ ബോദ്ധ്യപ്പെടുത്തിയില്ല തുടങ്ങിയവ സംബന്ധിച്ച്‌ തെളിവുകളോടെയാണ് ശ്രീനാദേവി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്.

തുടര്‍ന്ന് നാലംഗ പാര്‍ട്ടി കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ജയനെ നീക്കിയത്.

മുല്ലക്കര രത്നാകരനാണ് പകരം ചുമതല. തനിക്കെതിരെ സംസ്ഥാന എക്സിക്യൂട്ടീവ് എടുത്ത തീരുമാനം പാര്‍ട്ടിയില്‍ അസാധാരണവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എ പി ജയൻ പ്രതികരിച്ചു. അദ്ദേഹം ഇന്ന് മാദ്ധ്യമങ്ങളെ കാണും.