video
play-sharp-fill

വീടിന് സമീപത്തെ ലഹരി ഉപയോഗവും കച്ചവടവും ചോദ്യം ചെയ്തതിലെ വിരോധം ; പത്തനംതിട്ട വള്ളിക്കോട്ട് വീട് അടിച്ച് തകര്‍ത്ത് കുടുംബാംഗങ്ങളെ മര്‍ദ്ദിച്ച് യുവാക്കൾ, ആക്രമണം നടത്തിയത് ‘പണി’ മോഡലിൽ

വീടിന് സമീപത്തെ ലഹരി ഉപയോഗവും കച്ചവടവും ചോദ്യം ചെയ്തതിലെ വിരോധം ; പത്തനംതിട്ട വള്ളിക്കോട്ട് വീട് അടിച്ച് തകര്‍ത്ത് കുടുംബാംഗങ്ങളെ മര്‍ദ്ദിച്ച് യുവാക്കൾ, ആക്രമണം നടത്തിയത് ‘പണി’ മോഡലിൽ

Spread the love

പത്തനംതിട്ട :  ലഹരി ഉപയോഗവും കച്ചവടവും  ചോദ്യം ചെയ്തതിന് പണി സിനിമയിലേതു പോലെയുള്ള പ്രതികാരവുമായി രണ്ട് യുവാക്കള്‍.

ഇന്നലെ രാത്രി 10 മണിയോടെ വള്ളിക്കോട് വാലുപറമ്ബില്‍ ജങ്ഷന് സമീപമുള്ള കൃഷ്ണകൃപയില്‍ ബിജുവിന്റെ വീടിനു നേരെയാണ് സാമൂഹ്യ വിരുദ്ധര്‍ അക്രമം നടത്തിയത്.

വീട്ടിൽ അതിക്രമിച്ചു കയറിയ ഇവർ വീടും കാറും അടിച്ചു തകര്‍ക്കുകയും  വീട്ടുകാരെ മർദ്ദിക്കുകയും ചെയ്തു. അക്രമികൾ അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ വീട്ടുകാര്‍ പോലിസില്‍ അറിയിക്കുകയും തുടര്‍ന്ന് പോലീസ് എത്തിയപ്പോ അക്രമികള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയും നശിപ്പിച്ചു. ചന്ദനപ്പള്ളി സ്വദേശികളായ വിമല്‍, അഭിജത്ത് എന്നിവരാണ് അക്രമം നടത്തിയത് എന്ന് വീട്ടുകാർ പറഞ്ഞു. ഇവര്‍ക്ക് ലഹരി സംഘവുമായി ബന്ധമുണ്ടെന്ന് പറയുന്നു.

ബിജുവിന്റെ വീടിന് സമീപത്ത് ചെറിയ നടവഴിയിലും സമീപത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും സ്ഥിരമായി തമ്ബടിക്കുന്ന സംഘത്തിലെ യുവാക്കളാണ് ഇവർ . ഇവിടങ്ങളില്‍ ഇരുന്ന് മദ്യപിച്ച്‌ പ്രദേശത്ത് ബഹളവും അസഭ്യ വര്‍ഷവും പതിവാണ്

ഈ സംഘത്തിന്റെ ഭീഷണി കാരണം പരിസരവാസികളും ഭയന്നാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച്‌ വീടിന് സമീപത്തു ബഹളമുണ്ടാക്കിയത് ബിജു ചോദ്യം ചെയ്തതും താക്കീത് ചെയ്തതുമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. മയക്കുമരുന്ന് ലോബിയുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പറയുന്നു. പത്തനംതിട്ട പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

വള്ളിക്കോട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സ്‌കൂളുകളും മറ്റും കേന്ദ്രീകരിച്ച്‌ ലഹരി വില്‍പ്പന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും പോലീസിന്റെയും എക്‌സൈസിന്റെയും റെയ്ഡ് പ്രദേശത്ത് ശക്തമാക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ പറഞ്ഞു. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി ലഹരി സംഘങ്ങളെ നിയമത്തിന്റെ മുമ്ബില്‍ കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണമെന്നും മോഹനന്‍നായര്‍ ആവശ്യപ്പെട്ടു.