പത്തനംതിട്ടയിൽ പോക്സോ കേസിലെ പ്രതി ഇരയുമായി ഒളിച്ചോടി; യുവാവിനൊപ്പം പോകാനാണ് താത്പര്യമെന്ന് പെൺകുട്ടി
സ്വന്തം ലേഖകൻ
പത്തനംതിട്ട: പോക്സോ കേസിലെ പ്രതി റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി ഇരയായ കുട്ടിയുമായി ഒളിച്ചോടി. പത്തനംതിട്ട ഇലവുംതിട്ട അയത്തില്‍ മംഗലശ്ശേരില്‍ വീട്ടില്‍ അരവിന്ദ് (37) ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതോടെ അറസ്റ്റിലായത്. ഈ കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് യുവാവ് പെൺകുട്ടിയുമായി ഒളിച്ചോടിയത്. എന്നാൽ, കുട്ടിക്ക് പ്രായപൂർത്തിയായതോടെ ഇരുവരെയും ഒപ്പം ജീവിക്കാൻ കോടതി അനുവാദം നൽകി.
പത്തനംതിട്ട ഇലവുംതിട്ടയിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. കഴിഞ്ഞ നവംബര്‍ 10ന് പത്തനംതിട്ട വനിതാ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഭാര്യയും കുട്ടിയുമുള്ള അരവിന്ദ് അറസ്റ്റിലായത്. കുട്ടി പത്താം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കഴിഞ്ഞ ഫെബ്രുവരി അവസാനംവരെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ഈ കേസിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡനത്തിന് വിധേയയാക്കിയെന്നും പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്. നിരന്തരമായി ലൈംഗിക പീഡനം നേരിടേണ്ടിവന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. പരാതിയിൽ കേസെടുത്ത വനിതാ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ ആര്‍ ലീലാമ്മ യുവാവിനെ അറസ്റ്റ് ചെയ്തു.
ഈ കേസില്‍ റിമാന്‍ഡിലായിരുന്ന അരവിന്ദ് പുറത്തിറങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞതോടെ കഴിഞ്ഞ ചൊവ്വാഴ്ച ഇരയായ പെൺകുട്ടിയുമായി അരവിന്ദ് ഒളിച്ചോടുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ അമ്മ ഇലവുംതിട്ട പോലീസിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പെണ്‍കുട്ടി സ്‌റ്റേഷനില്‍ ഹാജരായി. തുടർന്ന് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അരവിന്ദനൊപ്പം പോകാനാണ് താത്പര്യമെന്ന് അറിയിച്ചു.