അങ്ങനെ..അത്ഭുതം ആരംഭിക്കുന്നു.. ഗര്‍ഭിണി….! പ്രെഗ്നന്‍സി ടെസ്റ്ററിന്റെ ചിത്രം പങ്കുവെച്ച് പാര്‍വ്വതി തിരുവോത്ത്; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അങ്ങനെ..അത്ഭുതം ആരംഭിക്കുന്നു.. ഗര്‍ഭിണി….! പ്രെഗ്നന്‍സി ടെസ്റ്ററിന്റെ ചിത്രം പങ്കുവെച്ച് പാര്‍വ്വതി തിരുവോത്ത്; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖിക

കൊച്ചി: നിരവധി വിവാവങ്ങൾക്കും ചർച്ചകൾക്കും തിരികൊളുത്തിയ
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് പാര്‍വ്വതി തിരുവോത്ത്.

വ്യത്യസ്തമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധ നേടിയ താരം, പരസ്യമായി അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

‘അങ്ങനെ.. അത്ഭുതം ആരംഭിക്കുന്നു’ എന്ന ടൈറ്റിലോടുകൂടി പ്രെഗ്നന്‍സി ടെസ്റ്ററിന്റെ ചിത്രമാണ് പാര്‍വ്വതി പങ്കുവച്ചിരിക്കുന്നത്. ടെസ്റ്ററില്‍ ഗര്‍ഭിണിയാണെന്ന് സൂചിപ്പിക്കുന്ന ഡബിള്‍ റെഡ് ലൈനും കാണാം.

പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചിത്രമാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയില്‍ ഇത് സംബന്ധിച്ച്‌ ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.